Friday December 02, 2016
Latest Updates

യൂ എസ് സി യിലെ കുറവുകള്‍ നാമമാത്രം,നേരിയ ശമ്പള വര്‍ദ്ധനവ് ,നികുതി ഇളവുകള്‍ പ്രതീക്ഷിക്കാം:ഒക്‌റ്റോബര്‍ ബജറ്റില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുമോ?

യൂ എസ് സി യിലെ കുറവുകള്‍ നാമമാത്രം,നേരിയ ശമ്പള വര്‍ദ്ധനവ് ,നികുതി ഇളവുകള്‍ പ്രതീക്ഷിക്കാം:ഒക്‌റ്റോബര്‍ ബജറ്റില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുമോ?

ഡബ്ലിന്‍: ഫിനഗേല്‍ മുന്നണി കൊട്ടിഘോഷിച്ചു വാഗ്ദാനം ചെയ്തുകൊണ്ടിരുന്ന യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് ഇത്തവണത്തെ ബജറ്റ് മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് സൂചനകള്‍.വന്‍തോതിലുള്ള നികുതിയിളവ് പ്രതീക്ഷിച്ചു കൊണ്ടിരുന്നവരെ നിരാശരാക്കി കൊണ്ട് നാമമാത്രമായ കുറവാണ് യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജില്‍ വരുത്തുവാന്‍ പോകുന്നത് എന്ന സൂചനകളാണ് പക്ഷെ ഇപ്പോള്‍ പുറത്തുവരുന്നത്.

ഇന്നലെ സീനിയര്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ട ഡ്രാഫ്റ്റ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആകെ 300 മില്യണ്‍ യൂറോയാണ് യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജില്‍ ഇളവ് വരുത്താന്‍ ഉദ്ദേശിക്കുന്നത്.ആളോഹരി ആഴ്ച്ചയില്‍ വെറും 3 യൂറോയാണ് ഓരോ നികുതിദാതാവിനും ഇതനുസരിച്ച് കുറവ് വരിക.വാര്‍ഷികമായി കണക്കെടുത്താല്‍ 174 യൂറോ മാത്രം.

അതേ സമയം ഇപ്പോള്‍ നിലവിലുള്ള 52 % മാര്‍ജിനല്‍ ടാക്‌സ് നിരക്കില്‍ കൂടുതല്‍ ഇളവ് വരുത്താനുള്ള നിര്‍ദേശങ്ങള്‍ ഒക്‌റ്റോബര്‍ ബജറ്റില്‍ ഉണ്ടായേക്കും എന്നും സൂചനകളുണ്ട്.ആദായനികുതിയിലും,പിആര്‍ എസ് ഐയിലും ഇളവ് വരുത്തികൊണ്ടാണ് ഇതിനുള്ള സാദ്ധ്യതകള്‍ ധനവകുപ്പ് മുന്നോട്ടു വെയ്ക്കുന്നത്.

നടപ്പ് വര്ഷം പ്രതീക്ഷിക്കുന്ന ചുരുങ്ങിയ തോതിലുള്ള ശമ്പളവര്‍ദ്ധനവും(0.9%) നികുതികളിലുള്ള ഇളവുകളും അടക്കം ഓരോ പൗരനും മികച്ച രീതിയിലുള്ള വരുമാനം ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ധനവകുപ്പിലെ വിദഗ്ദര്‍ സൂചിപ്പിച്ചു.

Scroll To Top