Friday September 22, 2017
Latest Updates

ജനപ്രീയ ബജറ്റ്:കുടുംബങ്ങള്‍ക്ക് ചുരുങ്ങിയ ലാഭം 500 യൂറോ,നിങ്ങള്‍ക്ക് എന്ത് ലഭിക്കും ?ബജറ്റ് 2016 അവലോകനം 

ജനപ്രീയ ബജറ്റ്:കുടുംബങ്ങള്‍ക്ക് ചുരുങ്ങിയ ലാഭം 500 യൂറോ,നിങ്ങള്‍ക്ക് എന്ത് ലഭിക്കും ?ബജറ്റ് 2016 അവലോകനം 

klഡബ്ലിന്‍:പ്രതീക്ഷിച്ചിരുന്നത് പോലെ വാരിക്കോരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച ബജറ്റാണ് ഇന്ന് മൈക്കിള്‍ നൂനന്‍ അവതരിപ്പിച്ചത്. ഇലക്ഷന്‍ പടിവാതിലില്‍ വന്നു നില്‍ക്കുമ്പോള്‍ ഏതു ധനമന്ത്രിയ്ക്കും ഇങ്ങനെയൊക്കെ പദ്ധതികള്‍ പ്രഖ്യാപിക്കാനാവൂ.
എല്ലാ വിഭാഗത്തിനും നേട്ടങ്ങള്‍ കിട്ടി.കിട്ടിയെന്ന് വെറുതെ പറഞ്ഞാല്‍ അത് ശരിയല്ല.കൈയയച്ചു ലഭിച്ചു എന്ന് തന്നെ പറയണം..13 000 യൂറോയില്‍ താഴെ വരുമാനം ഉള്ളവരെ യൂ എസ് സി യില്‍ നിന്നും ഒഴിവാക്കി.രാജ്യത്ത് ഏഴു ലക്ഷം പരിമിത വരുമാനക്കാരെയാണ് യൂ എസ് സി അടയ്‌ക്കേണ്ടാത്തവരായി മൈക്കില്‍ നൂനന്‍ മാറ്റിയത്.

പരിമിത വരുമാനക്കാരെ സന്തോഷിപ്പിച്ച നൂനന്‍ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജിലെ ഏറ്റവും കൂടിയ നിരക്കായ 7 ശതമാനം കുറച്ചത് 5.5 ശതമാനത്തിലേയ്ക്കാണ്.. 3.5 ശതമാനം നിരക്കുകള്‍ 3 ലേക്കും 1.5 ശതമാനമായും നിരക്കുകകള്‍ 1ശതമാനമായും വെട്ടിക്കുറയ്ക്കും.നിസാരമല്ല കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഈ കുറവ്.45,000 വാര്‍ഷിക വരുമാനമുള്ള ഒരാള്‍ക്ക് 1.5 %യൂ എസ് സി കുറയുമ്പോള്‍ ലാഭം ലഭിക്കുന്നത് 411 യൂറോ.70,000 യൂറോ ലഭിക്കുന്നവര്‍ക്കാവട്ടെ ഈ തുക 786 യൂറോയായി ഉയരും.bud 1

ടാക്‌സില്‍ മാത്രം ഒരാള്‍ക്ക് 500 യൂറോ മുതല്‍ 1500 യൂറോ വരെ ഇളവു ലഭിക്കുന്ന ഒരു ബജറ്റ് ആരെയാണ് സന്തോഷിപ്പിക്കാത്തത് ?

മിനിമം കൂലിയിലെ വര്‍ദ്ധനവും സാധാരണ തൊഴിലാളികള്‍ക്ക് അനുഗ്രഹമായി.9.15 എന്ന നിലയിലേയ്ക്ക് മിനിമം കൂലി വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇപ്പോള്‍ 10 യൂറോ സാധാരണ കൂലി കൊടുക്കുന്ന തൊഴിലുടമകള്‍ ആ തുകയും അല്‍പ്പമെങ്കിലും ഉയര്‍ത്താതെ തരമില്ല.സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് 550 യൂറോയുടെ ടാക്‌സ് ക്രഡിറ്റ് തീര്‍ച്ചയായും പ്രോത്സാഹന ജനകമാണ്. ഒരാള്‍ക്ക് മാത്രം വരുമാനമുള്ള സ്വയം തൊഴില്‍ ചെയ്യുന്ന വിവാഹിതരായവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ടെങ്കില്‍ നൂനന്റെ ബജറ്റ് പ്രകാരം 1750 യൂറോ വരെ സാമ്പത്തികലാഭം ഉണ്ടാവും.

രണ്ടു കുട്ടികളുള്ള ഒരു വീട്ടിലേയ്ക്ക് ചൈല്‍ഡ് ബെനഫിറ്റ് 5 യൂറോ കൂട്ടിയത് വഴി വര്‍ഷം തോറും 120 യൂറോ ലഭിക്കും.

12 വയസില്‍ താഴെയുള്ള കുട്ടികളെ ഫ്രീ ജി പി കെയറില്‍ ഉള്‍പ്പെടുത്തുന്നത് മൂലം രണ്ടു കുട്ടികളുള്ള ഒരു കുടുംബത്തിന് പ്രതിവര്‍ഷം 2oo യൂറോയുടെയെങ്കിലും ലാഭം നൂനന്‍ പ്രഖ്യാപിക്കുന്നു.ഒരു കുട്ടി വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ജി പി യെ കാണുന്നുവെന്നാണ് അയര്‍ലണ്ടിലെ ശരാശരി കണക്ക്.bud 2

ഹോം കെയറര്‍ ടാക്‌സ് ക്രഡിറ്റാണ് സന്തോഷത്തിന് വക നല്കുന്ന മറ്റൊരു ആനുകൂല്യം.800 യൂറോയില്‍ നിന്നും ആയിരമായാണ് ഇത് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

മൂന്നു യൂറോ  ആണെങ്കിലും ആഴ്ച്ചയില്‍ വര്‍ദ്ധിപ്പിച്ചു പെന്‍ഷന്‍കാരെയും,ബോണസ് വര്‍ദ്ധിപ്പിച്ച് സോഷ്യല്‍ വെല്‍ഫയര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരെയും മൈക്കില്‍ നൂനന്‍ സന്തോഷിപ്പിച്ചു.

ഭവനമേഖലയില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്നവര്‍ക്ക് ആകെ ലഭിച്ചത് ഭവനത്തിനായുള്ള നാമ പദ്ധതികളുടെ പ്രഖ്യാപനം മാത്രമായിരുന്നു എങ്കിലും ആഴ്ചതോറും 80 വീടുകള്‍ മാര്‍ക്കറ്റില്‍ നാമ വിട്ടു നല്‍കിയാല്‍ അത് സ്വാഗതാര്‍ഹം തന്നെ.

ഗാര്‍ഡകളെയും നഴ്‌സുമാരെയും പുതിയതായി നിയമിക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി.ധനകാര്യ അസ്ഥിരതയുടെ അന്ത്യം കുറയ്ക്കുന്നതാണ് ഈ ബജറ്റ് എന്ന തോന്നല്‍ പൗരന്മാര്‍ക്ക് സൃഷ്ട്ടിക്കാന്‍ മന്ത്രി നൂനനായി. പുതിയ അയര്‍ലണ്ടിനെ പണിതുയര്‍ത്താന്‍ പുതിയ സാമ്പത്തിക പദ്ധതികള്‍ക്ക് കഴിയുമെന്ന പ്രത്യാശ ജനങ്ങളില്‍ ഉണ്ടാക്കിയെന്ന് മാത്രമല്ല,അത് വഴി ഒട്ടൊരു ആശ്വാസവും അവര്‍ക്ക് നല്‍കി.ബജറ്റ് പ്രസംഗത്തില്‍ ദുരിത കാലത്ത് സര്‍ക്കാരിനോടൊപ്പം സഹിച്ച ജനങ്ങള്‍ക്ക് നന്ദി പറയാനും മന്ത്രിമാരായ മൈക്കിള്‍ നൂനനും ബ്രണ്ടന്‍ ഹൌളിനും മറന്നില്ല.

ഇന്നത്തെ ബജറ്റിനെ ജനകീയ ബജറ്റ് എന്ന് വിളിക്കാതിരിക്കാന്‍ തരമില്ല.സമൂഹത്തിലെ ഓരോ പൗരനും വ്യക്തിഗതമായ ഗുണം ലഭിക്കുന്നത് കൊണ്ടും,സിഗരറ്റ് ഒഴികെ ഒരു വസ്തുവിനും ഒരു സെന്റു  പോലും ടാക്‌സ് കൂട്ടിയില്ലെന്നതും സര്‍ക്കാരിന് അഭിമാനിക്കാവുന്ന കാര്യങ്ങള്‍ തന്നെ.വളര്‍ച്ചാ നിരക്കിലും,പൊതു ചിലവിന്റെ വിതരണത്തിലും,മോശമല്ലാത്ത, ആപേക്ഷികമായി യൂറോപ്പിലെ തന്നെ മികച്ച പ്രകടനം നടത്തുന്ന, ഒരു സര്‍ക്കാര്‍ മോശമാണെന്ന് ആര്‍ക്ക് പറയാനാവും ?

റെജി സി ജേക്കബ് 

Scroll To Top