Monday August 21, 2017
Latest Updates

നൂനന്റെ ബജറ്റില്‍ അവ്യക്തതകളുടെ ‘പൊടിപൂരമെന്ന് വിമര്‍ശനമുയരുന്നു,ഇലക്ഷന്‍ സ്റ്റണ്‍ണ്ടാണോ ഈ മാജിക്ക് ? 

നൂനന്റെ ബജറ്റില്‍ അവ്യക്തതകളുടെ ‘പൊടിപൂരമെന്ന് വിമര്‍ശനമുയരുന്നു,ഇലക്ഷന്‍ സ്റ്റണ്‍ണ്ടാണോ ഈ മാജിക്ക് ? 

noon fഡബ്ലിന്‍:ധനമന്ത്രി മൈക്കിള്‍ നൂനന്‍ അവതരിപ്പിച്ച ഇന്നലത്തെ ഐറിഷ് ബജറ്റില്‍ അവ്യക്തതകളുടെ ‘പൊടിപൂരമെന്ന് വിമര്‍ശനം.കൃത്യമായ ധാരണകള്‍ ഇല്ലാതെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ സര്‍ക്കാരിന് നടപ്പാക്കാനാവുമോ എന്ന ആശങ്കയിലാണ് ധനകാര്യ വിദഗ്ദര്‍.
മാജിക്ക് കാണാനിരുന്നവര്‍ക്ക് ചെറിയൊരു ‘ഷോക്ക്’ നല്‍കുകയും ചെയ്തു നൂനന്‍. യു എസ് സി വെട്ടിക്കുറയ്ക്കലും സിഗരറ്റിന്റെ വില കൂട്ടലും പോലെ എല്ലാവര്‍ക്കും ഉറപ്പുളള തീരുമാനങ്ങള്‍ കൂടാതെ, ഓരോതവണയും എ ടി എം ഉപയോഗിക്കുമ്പോഴും 12 സെന്റ് വീതം ഈടാക്കുള്ള പദ്ധതി എന്ന ഷോക്കാണ് ധനമന്ത്രി നല്‍കുന്നത്. 2016 ബജറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ ഇനി പറയുന്നവയാണ്.
 എ ടി എം ചാര്‍ജ്ജുകള്‍ 
എ ടി എം ഇടപാടുകള്‍ക്കുള്ള അധിക ചാര്‍ജ്ജുകളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. കാര്‍ഡുകള്‍ സ്വീകരിക്കുന്ന റീട്ടെയിലര്‍ കൊടുക്കേണ്ടി വരുന്ന ചിലവ് കുറഞ്ഞതെന്നും ഈ മാസം അവസാനം എങ്ങനെയാണ് കോണ്‍ടാക്ട് ലെസ്സ് പേയ്‌മെന്റുകളുടെ വിനിമയത്തിനുള്ള പരിധി 15 യൂറോയില്‍ നിന്ന് 30 യൂറോ ആയി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതെന്നും വിശദീകരിച്ചു കൊണ്ടാണ് ധനമന്ത്രി ഈ വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചത്. 
റീട്ടെയിലര്‍മാര്‍ ഇടപാടുകളില്‍ മിനിമം പേയ്‌മെന്റ് പോലെയുള്ള കാര്യങ്ങള്‍ അവസാനിപ്പിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കാര്‍ഡ് ഉപയോഗിച്ചുള്ള പണം നല്‍കല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, ഡെബിറ്റ് / എ ററി എം കാര്‍ഡുകള്‍ക്കുള്ള 5 യൂറോ സ്റ്റാമ്പ് ഡ്യൂട്ടി താന്‍ മാറ്റുകയാണ് എന്നും ഇതിന് പകരം ഓരോ എ ടി എം ഇടപാടിനും 12 സെന്റ് വീതം ഈടാക്കുമെന്നും വിശദീകരിച്ചു. എ ടി എം ഇടപാടുകള്‍ക്ക് വര്‍ഷം തോറും നല്‍കേണ്ടി വരുന്ന തുക വര്‍ദ്ധിക്കില്ല. വര്‍ഷത്തില്‍ 41 തവണയില്‍ കുറവ് പ്രാവശ്യം എ ടി എം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ചില ഇളവുകള്‍ ലഭിക്കും. എന്നാല്‍ ഈ ചാര്‍ജ്ജ് റീട്ടെയില്‍ കടകളില്‍ നിന്ന് സാധനം വാങ്ങുന്നതിന് ബാധകമായിരിക്കില്ല. കടകളിലെ ക്യാഷ് ബാക്ക് സംവിധാനത്തിന് ഇത് ബാധകമാകില്ലെന്നാണ് പ്രാഥമിക നിഗമനം.
 പറ്റേണിറ്റി ലീവ് 
പബ്ലിക്ക് എക്‌സ്‌പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ മുന്നോട്ട് വെക്കുന്ന പറ്റേണി ലീവ് സംബന്ധിച്ച ആശയങ്ങള്‍ മാതാപിതാക്കള്‍ക്ക് സന്തോഷകരമാണ് ഒപ്പം ചില സംശയങ്ങളും അവശേഷിക്കുന്നു.ചില നിരീക്ഷകര്‍ പറയുന്നത് 2015 സെപ്റ്റംബര്‍ മുതല്‍ ഇതിന് അര്‍ഹതയുണ്ടാവുംഎന്നാണ്.മറ്റു ചിലരാവട്ടെ ബജറ്റ് അവതരണത്തിനു ശേഷം ജനിച്ച കുട്ടികളുടെ മാതാപിതാക്കളാണ് ആ ഭാഗ്യലിസ്റ്റില്‍ ഉള്‍പ്പെടുകയെന്നാണ് സൂചിപ്പിക്കുന്നത്.എന്തായാലും മന്ത്രി പറഞ്ഞത് 2016 മുതല്‍ ഇത് നല്‍കി തുടങ്ങും എന്ന് മാത്രമാണ്.കൂടുതല്‍ വ്യക്തത വരാനിരിക്കുന്നതെയുള്ളൂ. മാതാപിതാക്കള്‍ക്ക് തീരെ ചെറിയ പ്രായത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളോടൊത്ത് ചിലവഴിക്കാന്‍ ലഭിക്കുന്ന സമയം നീട്ടിക്കൊടുക്കുന്നതാണ് ഈ നിര്‍ദ്ദേശം. ആധുനിക കുടുംബജീവിതത്തില്‍ അച്ഛന്മാര്‍ക്കുള്ള പങ്ക് അംഗീകരിക്കുന്നതിനായി 2 ആഴ്ചത്തെ നിയമപരമായ പറ്റേണിറ്റി ലീവ് അനുവദിക്കുന്നു എന്നാണു മന്ത്രി ബ്രണ്ടന്‍ ഹൌളിന്‍ അറിയിച്ചത്. 

മൂന്നു വയസ്സുമുതല്‍ അഞ്ചര വയസ്സ് വരെയോ അല്ലെങ്കില്‍ പ്രൈമറി സ്‌കൂളില്‍ പോയിത്തുടങ്ങുന്നത് വരെയോ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിരിക്കും. ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഈ പദ്ധതിയില്‍ മുഴുവന്‍ പങ്കാളിത്തം ലഭിക്കുന്നതിന് 15 മില്യണ്‍ യൂറോ പ്രഖ്യാപിച്ചു. 

കമ്മ്യൂണിറ്റി ചൈ്ല്‍ഡ് കെയര്‍ സബ് വെന്‍ഷന്‍ പദ്ധതിയിലൂടെ 8000 അധിക സ്ഥലങ്ങളും ഒപ്പം സ്‌കൂള്‍ കെട്ടിടങ്ങളില്‍ ആഫ്റ്റര്‍ സ്‌കൂള്‍ സെര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് 3 മില്യണ്‍ യൂറോയും ഉണ്ടാവും.ചൈല്‍ഡ് ബെനിഫിറ്റില്‍ 5 യൂറോ വര്‍ദ്ധനവ് ഉണ്ടായതും ജനുവരി മുതലാവും പ്രാബല്യത്തില്‍ വരിക.
പ്രൈവറ്റ് പെന്‍ഷന്‍ ലെവി 
പ്രൈവറ്റ് പെന്‍ഷന്‍ ലെവി ഇല്ലാതാക്കുന്നതായി മൈക്കില്‍ നൂനന്‍ പ്രഖ്യാപിച്ചു. നേരത്തേ പ്രതീക്ഷിച്ചിരുന്ന ഒരു പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇതെങ്കിലും ഇത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ അവശേഷിക്കുന്നു. കുടൂതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും തൊഴില്‍ നിരക്കും മൂലം ഇനി പെന്‍ഷന്‍ ഫണ്ട് ലെവിയുടെ സംഭാവന ആവശ്യമില്ല എ്ന്ന് മന്ത്രി വ്യക്തമാക്കി. അതോടെ 2014ലും 2015 ലും നിലവില്‍ വന്ന 0.15 പെന്‍ഷന്‍ ലെവി 2016 ല്‍ ഉണ്ടാവില്ല. പ്രൈവറ്റ് പെന്‍ഷന്‍ ലെവി അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചു കഴിച്ചു കഴിഞ്ഞു എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ ഈ ഒഴിവാക്കല്‍ പൊതുമേഖലാ പെന്‍ഷനുകള്‍ക്ക് ബാധകമല്ല എ്ന്നും ഉറപ്പാണ്. 
12 വയസ്സുവരെ ഫ്രീ ജി പി സന്ദേഹങ്ങള്‍ ബാക്കി
സൗജന്യ ജി പി കെയര്‍ ഇനി മുതല്‍ പന്ത്രണ്ട് വയസ്സുവരെ ലഭിക്കും. പക്ഷേ ഡോക്ടര്‍മാരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ വിജയകരമായാല്‍ മാത്രമേ ഇത് പ്രായോഗികമായി നടപ്പാക്കാനാവൂ. അത്മാര്‍ത്ഥമായ ഒരു നിര്‍ദ്ദേശം അല്ല ഇതെന്നും മറിച്ച് ഒരു ഇലക്ഷന്‍ പുകമറയാണെന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മതിയായ സര്‍ക്കാര്‍ സാമ്പത്തിക പിന്‍ബലം ലഭിക്കാത്തിടത്തോളം നിലവിലെ സൗജന്യ ജി പി സേവനങ്ങളുടെ പ്രായപരിധി വര്‍ദ്ധിപ്പിക്കാനാവില്ല എ്ന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഐ എം ഒ. 

ഇത് കടുത്ത വിശ്വാസ വഞ്ചനയാണ് ഈ തീരുമാനം എ്ന്നാണ് അയര്‍ലണ്ടിലെ ജി പി മാരുടെ ഏറ്റവും വലിയ സംഘടനയുടെ വിമര്‍ശനം. നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാതെ, വീണ്ടും കൂടുതല്‍ പേര്‍ക്ക് സൗജന്യ ജി പി നല്‍കാനുള്ള ആലോചനകള്‍ നാശത്തിന്റെ പാചകക്കുറിപ്പാണ് എ്ന്നാണ് സംഘടന ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. മില്യണ്‍ കണക്കിന് യൂറോ പുതിയ പദ്ധതിയില്‍ വകമാറ്റുന്നതിന് മുമ്പ് നിലവിലെ സൗജന്യ ജീ പി യുടെ ഫലങ്ങള്‍ പഠിക്കണമെന്ന് ഒരു പ്രതിനിധി പറഞ്ഞു. പക്ഷേ 41 വര്‍ഷം പഴക്കമുള്ള കരാര്‍ പുതുക്കാതെ പുതിയ ജോലി ഭാരം ഏറ്റെടുക്കാനാവില്ല എന്ന നിലപാടിലാണ് ജി പി മാര്‍. 

Scroll To Top