Sunday December 11, 2016
Latest Updates

വാടക കൊടുത്ത് കഴിഞ്ഞ് വീട് വാങ്ങാന്‍ എങ്ങനെ മിച്ചം വെയ്ക്കും?ഡബ്ലിനിലെ മലയാളികള്‍ ഉറ്റു നോക്കുന്നത് ഭവനമേഖലയിലെ നിര്‍ദേശങ്ങള്‍ 

വാടക കൊടുത്ത് കഴിഞ്ഞ് വീട് വാങ്ങാന്‍ എങ്ങനെ മിച്ചം വെയ്ക്കും?ഡബ്ലിനിലെ മലയാളികള്‍ ഉറ്റു നോക്കുന്നത് ഭവനമേഖലയിലെ നിര്‍ദേശങ്ങള്‍ 

ഡബ്ലിന്‍:താങ്ങാനാവാത്ത വാടക കൊടുത്ത് മുടിയുന്നവര്‍ കടം എടുത്തെങ്കിലും ഒരു വീടു വാങ്ങാന്‍ ഒരുങ്ങിയാല്‍, സമ്മതിക്കില്ല എന്ന വാശിയിലാണ് സെന്‍ട്രര്‍ ബാങ്കും.ബാങ്കുകളും. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ വിലയുടെ 20 ശതമാനം എങ്കിലും ഡെപ്പോസിററ് നല്‍കണം എ്ന്ന സെന്‍ട്രല്‍ ബാങ്ക് നിയമമാണ് സ്വന്തമായി ഒരു വീടെന്ന സ്വപ്നം താലോലിക്കുന്നവര്‍ക്ക് ഇരുട്ടടി ആകുന്നത്.

ഇന്നത്തെ ബജറ്റിലും വീട് വാങ്ങാനൊരുങ്ങിയിരിക്കുന്നവര്‍ക്ക് പ്രത്യേക വ്യക്തിഗത സഹായമൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.എങ്കിലും കൂടുതല്‍ ഭവന പദ്ധതികള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുമുണ്ട്.

ഡബ്ലിന്‍ താലയില്‍ രണ്ട് ബെഡ് റൂമുകള്‍ ഉള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം ചുരുങ്ങിയത് 1,200 യൂറോ എങ്കിലും വാടക നല്‍കണം. ഇതു കൂടാതെ ചൈല്‍ഡ് കെയര്‍ പോലെയുള്ള മറ്റ് ചിലവുകള്‍ കൂടി കഴിയുമ്പോള്‍ വസതുവിന്റെ പത്ത് മുത്ല്‍ ഇരുപത് ശതമാനം വരെ ഡെപ്പോസിറ്റ് തുക സ്വരൂപിക്കുക എന്നത് തികച്ചും അസാദ്ധ്യമായി മാറുന്നു. കുതിച്ചുയരുന്ന വാടക കൊടുത്ത് കഴിഞ്ഞ് വീടു വാങ്ങാന്‍ ഒന്നും മിച്ചം വെക്കാനില്ലാത്ത ഗതികേടിലാണ് ജനങ്ങള്‍. 

സെന്‍ട്രല്‍ ബാങ്ക് കൊണ്ട് വരുന്ന നിയമങ്ങള്‍ എങ്ങനെയാണ് ജനങ്ങളെ ബാധിക്കുന്നത് എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം എ്ന്ന വിമര്‍ശനം ശക്തമാവുകയാണ്. 25 നും 40 ഇടയില്‍ പ്രായമുള്ള മിക്ക ദമ്പതികളും ഡെപ്പോസിറ്റ് നിയമം വന്നതു മുതല്‍ വീട് വാങ്ങാനുള്ള ശ്രമങ്ങളില്‍ നിന്നും പിന്‍മാറുന്നതായാണ് പഠനങ്ങള്‍. 

പുതിയ മോര്‍ട്ട്‌ഗേജ് നിയമത്തെത്തുടര്‍ന്ന് ഡബ്ലിനില്‍ വീട് വില താഴോട്ട് പോകുമെങ്കിലും അത് പ്രയോജനപ്പെടുത്താവാനാവാത്ത ഗതികേടിലാണ് സാധാരണ ജനങ്ങളെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.അതിനാല്‍ തന്നെ മൈക്കില്‍ നൂനന്റെ ഇന്നത്തെ ബജറ്റില്‍ ഭവന മേഖലയില്‍വരുത്തുന്ന മാറ്റങ്ങളാവും ഏറ്റവും അധികമായി ശ്രദ്ധിക്കപെടുക.

Scroll To Top