Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ചൈല്‍ഡ് ബെനഫിറ്റില്‍ വര്‍ദ്ധനവ് വരുത്തി 

അയര്‍ലണ്ടിലെ ചൈല്‍ഡ് ബെനഫിറ്റില്‍ വര്‍ദ്ധനവ് വരുത്തി 


ഡബ്ലിന്‍ :ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ അയര്‍ലണ്ടിലെ ഓരോ കുട്ടിയ്ക്കും ചൈല്‍ഡ് ബെനഫിറ്റില്‍ അഞ്ചു യൂറോ വീതം വര്‍ദ്ധനവ് വരുത്താന്‍ തീരുമാനം.2016 ല്‍ വീണ്ടും അഞ്ചു യൂറോ കൂടി വര്‍ദ്ധിപ്പിക്കുമ്പോള്‍ ആകെ വര്‍ദ്ധനവ് 10 യൂറോ ആകും.

ഇതനുസരിച്ചു ഈ വര്‍ഷം 130 യൂറോ എന്നത് 135 യൂറോയായി ചൈല്‍ഡ് ബെനഫിറ്റ് വര്‍ദ്ധിക്കും. 2012 ലെ ബജറ്റില്‍ ചൈല്‍ഡ് ബെനഫിറ്റ് 10 യൂറോ വീതം കുറച്ചിരുന്നു.ഇന്ന് ഉച്ചകഴിഞ്ഞ് 2.30 നാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

സിഗരറ്റിനൊഴികെ മറ്റു പ്രധാനപ്പെട്ട ഒരു നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടാനുള്ള സാധ്യതയില്ലെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

ഇന്ന് രാവിലെ ചേര്‍ന്ന ക്യാബിനറ്റില്‍ ധനമന്ത്രി മൈക്കില്‍ നൂനന്‍ ബജറ്റിന് വേണ്ടിയുള്ള അന്തിമ നിര്‍ദേശങ്ങളും അംഗീകാരവും നേടി.
 

Scroll To Top