Saturday December 03, 2016
Latest Updates

ബജറ്റില്‍ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന 

ബജറ്റില്‍ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന 

ഡബ്ലിന്‍: ബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. തിരികെ ജോലിയില്‍ പ്രവേശിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആഴ്ചയില്‍ 30 യൂറോ വീതം ബെനഫിറ്റ് നല്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സൗജന്യ ചൈല്‍ഡ് കെയറിന്റെ ആനുകൂല്യം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുക. പെന്‍ഷനര്‍മാരായ ആളുകളുടെ ഹൌസ് ഹോള്‍ഡ് ബെനഫിറ്റ് ആഴ്ചയില്‍ 100 യൂറോ ആയി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ഈ ബജറ്റില്‍ സ്വീകരിച്ചേക്കും. 

70 വയസ് കഴിഞ്ഞവര്‍ക്കും ആറ് മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കും സൗജന്യ ജിപി കെയര്‍ ഏര്‍പ്പെടുത്തുന്നതും ഈ ബജറ്റില്‍ നിലവില്‍ വന്നേക്കും. ഈ ആനുകൂല്യം പിന്നീട് 12 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കും നല്‍കും. വിവിധ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു കാര്യം. നിലവില്‍ പിരിക്കുന്ന 52 ശതമാനം ആദായ നികുതി കുറച്ചേക്കും. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് കുറയ്ക്കുമെന്ന വാഗ്ദാനവും ഈ ബജറ്റില്‍ നടപ്പില്‍ വന്നേക്കും. 

കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാത്ത ബജറ്റാണ് അവതരിപ്പിക്കുന്നതെങ്കില്‍ ധനക്കമ്മി 2.1 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നത്. നേരത്തെ ധനക്കമ്മി 3 ശതമാനമായി കുറയുമെന്നായിരുന്നു പ്രവചനങ്ങള്‍

Scroll To Top