Sunday December 04, 2016
Latest Updates

ബജറ്റ് 2016 ലൈവ് live:ജനുവരി 1 മുതല്‍ മിനിമം വേതനം 9 യൂറോ 15 സെന്റാക്കി

ബജറ്റ് 2016 ലൈവ് live:ജനുവരി 1 മുതല്‍ മിനിമം വേതനം 9 യൂറോ 15 സെന്റാക്കി

ഡബ്ലിന്‍:ധനമന്ത്രി മൈക്കില്‍ നൂനന്‍ ബജറ്റ് പ്രസംഗം ആരംഭിച്ചു.അക്രമികളാല്‍ കൊല്ലപ്പെട്ട ഗാര്‍ഡ ഗോള്‍ഡന്റെയും,കാരിക്ക് മൈന്‍സില്‍ തീപിടുത്തത്തില്‍ മരിച്ചവരുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് സഭ ബജറ്റ് നടപടികളിലേയ്ക്ക് കടന്നത് .ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍:

ആകെ 750 മില്യന്‍ യൂറോയുടെ ടാക്‌സ് വെട്ടിക്കുറയ്ക്കും

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് വെട്ടിക്കുറച്ചു. മിക്ക നികുതി ദായകര്‍ക്കും ഈ കുറവിന്റെ ഗുണം ലഭിക്കും. ഏറ്റവും കൂടിയ നിരക്കായ 7 ശതമാനം കുറഞ്ഞത് 5.5 ശതമാനത്തിലേക്കെങ്കിലും താഴ്ത്തപ്പെടും. 3.5 ശതമാനം നിരക്കുകള്‍ 3 ലേക്കും 1.5 ശതമാനമായും നിരക്കുകകള്‍ 1ശതമാനമായും വെട്ടിക്കുറയ്ക്കും.

ഹോം കെയറര്‍ ക്രഡിറ്റ് വര്‍ദ്ധിപ്പിച്ചു,വര്‍ഷം 1000 യൂറോ

സിഗരറ്റ് വില പാക്കറ്റിന് 50 സെന്റ് കൂട്ടി.ബജറ്റില്‍ വര്‍ദ്ധിപ്പിച്ച ഏക ടാക്‌സ് ഇതാണ്.

43,000 പുതിയ തൊഴില്‍ അവസരങ്ങള്‍ 
13000 യൂറോ മുതല്‍ വരുമാനമുള്ളവര്‍ക്ക് മാത്രം യൂ എസ് സി അടച്ചാല്‍ മതി 
പെന്‍ഷന്‍ ഫണ്ട് ലെവി നിര്‍ത്തലാക്കി

നാമ 20000 വീടുകള്‍ 2020 നു മുമ്പായി വിതരണം ചെയ്യും

കൊമേഴ്‌സ്യല്‍ മോട്ടോര്‍ ടാക്‌സ് പരമാവധി 900 യൂറോയാക്കി
മിനിമം വേതനം 9 യൂറോ 15 സെന്റാക്കി

 1000 പുതിയ നഴ്‌സുമാരെ നിയമിക്കും  

രണ്ട് ആഴ്ചത്തെ ശമ്പളത്തോട് കൂടിയ പറ്റേണിറ്റി ലീവ് അടുത്ത സെപ്റ്റംബര്‍ മുതല്‍ 
അധ്യാപക വിദ്യാര്‍ഥി അനുപാതം കുറച്ചു 
പെന്‍ഷന്‍കാരുടെ വരുമാനത്തില്‍ ആഴ്ചയില്‍ 3 യൂറോ വീതം വര്‍ദ്ധിപ്പിച്ചു

12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഫ്രീ ജി പി കെയര്‍ 
ഭവനരഹിതര്‍ക്ക് വേണ്ടി 17 മില്യന്‍ യൂറോയുടെ അടിയന്തര പദ്ധതി നടപ്പാക്കും
3 വയസുമുതല്‍ 5 വയസു വരെയുള്ള കുട്ടികള്‍ക്ക് കൂടി ചൈല്‍ഡ് കെയര്‍ സൗജന്യമാക്കി .
ചൈല്‍ഡ് ബെനഫിറ്റ് 5 യൂറോ ഉയര്‍ത്തി,ആകെ 140 യൂറോയായി 
ടൂറിസം മേഖലയിലെ വാറ്റ് 9 ശതമാനമായി നിലനിര്‍ത്തും.
നിലവിലുള്ള പ്രോപ്പര്‍ട്ടി വാല്യൂ 2019 വരെ തുടരും.

Scroll To Top