Sunday December 11, 2016
Latest Updates

ബജറ്റ് അയര്‍ലണ്ടിന് ഗുണകരമെന്ന് 53 ശതമാനം പേരുടെയും അഭിപ്രായം

ബജറ്റ് അയര്‍ലണ്ടിന് ഗുണകരമെന്ന് 53 ശതമാനം പേരുടെയും അഭിപ്രായം

ഡബ്ലിന്‍:കഴിഞ്ഞ ദിവസം ധനമന്ത്രി മൈക്കില്‍ നൂനന്‍ അവതരിപ്പിച്ച ബജറ്റ് അയര്‍ലണ്ടിന് ഗുണകരമാണെന്ന് 53 ശതമാനം ജനങ്ങള്‍ കരുതുന്നതായി സര്‍വ്വേ ഫലം. പ്രത്യേകിച്ചും 25 വയസ്സില്‍ താഴെയുള്ളവര്‍. 12 ശതമാനം പേര്‍ മാത്രമാണ് ബജറ്റ് ഗുണകരമല്ലെന്ന് വിശ്വസിക്കുന്നത്. 42 ശതമാനം പേരും, പ്രത്യേകിച്ച് പുരുഷന്മാര്‍, ഈ ബജറ്റ് വ്യക്തിപരമായി തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 52 ശതമാനം പേര്‍ പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടാവില്ല എന്നാണ് കരുതുന്നത്. 57 ശതമാനം പേരും ഫിനെഗലിനും ലേബറിനും വോട്ട് കൊടുക്കുന്നതില്‍ മാറ്റമുണ്ടാവില്ല എന്ന നിലപാടുകാരാണ്. പക്ഷേ ഭരണ മുന്നണിയ്ക്ക് വോട്ടില്ല എന്നു പറയുന്നവരും കുറവല്ല. 

ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉപദേശകന്‍, ഈ ബജറ്റ് ഒരു പാട് ചിലവേറിയതാണ് എന്ന ആശങ്ക പ്രകടിപ്പിക്കുന്നു. ബജറ്റ് യുക്തിപരമായ തന്ത്രങ്ങള്‍ ഇല്ലാത്തതാണ് എ്ന്നും ‘ലക്കി ബാഗ്’ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു പോക്കാണ് എന്നും ആശങ്കകള്‍ ഉണ്ട്.

എന്നാല്‍ മാറിയ സാഹചര്യത്തില്‍ ലഭിച്ച പുരോഗതിയുടെ പ്രതിഫലനമാണ് ബജറ്റ് എന്നാണു ബഹു ഭൂരിപക്ഷം പേരും പറയുന്നത്.

Scroll To Top