Wednesday February 22, 2017
Latest Updates

അതിര്‍ത്തിയില്‍ പട്ടിണി കിടക്കുന്നുവെന്ന് സൈനികന്റെ വീഡിയോ, ബിഎസ്എഫ് ഞെട്ടി, ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

അതിര്‍ത്തിയില്‍ പട്ടിണി കിടക്കുന്നുവെന്ന് സൈനികന്റെ വീഡിയോ, ബിഎസ്എഫ് ഞെട്ടി, ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ കൊടും ശൈത്യത്തില്‍ കാവല്‍ നില്‍ക്കുന്ന തങ്ങള്‍ പലപ്പോഴും പട്ടിണിയിലാണെന്ന സൈനികന്റെ വീഡിയോ പോസ്റ്റിനു പിന്നാലെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു.
നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്നു വീഡിയോകളിലൂടെയാണ് ജമ്മു അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍ തങ്ങളുടെ ഗതികേട് വെളിപ്പെടുത്തിയത്.

വീഡിയോ വൈറലായതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അന്വേഷണത്തിന് നിര്‍ദ്ദേശം കൊടുത്തത്.

അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് രാജ്നാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ചതായും അദ്ദേഹം അറിയിച്ചു.

ഞങ്ങള്‍ വിശന്ന വയറോടെയാണ് ഉറങ്ങാന്‍ കിടക്കുന്നതെന്നു ബി.എസ്.എഫ് ജവാനായ ടി.ബി യാദവാണ് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

കഷ്ടിച്ച് ജീവന്‍നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്. കിട്ടുന്ന ആഹാരത്തിന്റെ നിലവാരം അതിദയനീയമാണെന്നും 29 ബറ്റാലിയന്‍ അംഗമായ യാദവ് വീഡിയോയില്‍ പറയുന്നു.

ഒരു പൊറാട്ടയും ചായയുമാണ് പ്രാതലത്തിന് കിട്ടുന്നത്. പൊറോട്ട കഴിക്കാന്‍ അച്ചാറോ പച്ചക്കറി വിഭവങ്ങളോ പോലുമില്ല. ഉച്ചയ്ക്ക് റൊട്ടിയാണ്. അതിനൊപ്പം കിട്ടുന്ന പരിപ്പ് കറിയില്‍ ഉപ്പും മഞ്ഞളും മാത്രമാണുള്ളത്. ഇതാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം. ചപ്പാത്തിയുടെ ഗുണനിലവാരം തീരെ മോശമെന്നും ഭക്ഷണങ്ങള്‍ കാണിച്ച് യാദവ് പറയുന്നു.

മോശം കാലാവസ്ഥയിലും 11 മണിക്കൂറോളം കാവല്‍ നില്‍ക്കേണ്ടവരാണ് ഞങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാനാകുക ചിലപ്പോള്‍ രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top