Tuesday January 24, 2017
Latest Updates

ഡല്‍ഹിയില്‍ വിമാനാപകടം:പത്തു പേര്‍ മരിച്ചു

ഡല്‍ഹിയില്‍ വിമാനാപകടം:പത്തു പേര്‍ മരിച്ചു

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിക്ക് സമീപം ദ്വാരകയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നു വീണു പത്തുപേര്‍ മരിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥരായ സാങ്കേതിക വിദഗ്ധരടക്കം 10 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇന്നു രാവിലെ 9.50 നാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും റാഞ്ചിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നു വീണത്. വിമാനം പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ അനുവാദം ചോദിച്ചിരുന്നു. ഇതിനു ശ്രമിക്കുന്നതിനിടെ സമീപത്തെ മതിലില്‍ ഇടിച്ച് റയില്‍വേ പാളത്തിന് സമീപം വീഴുകയായിരുന്നു. ജനവാസമേഖലയിലാണ് അപകടമുണ്ടായത്. സാങ്കേതിക തകരാര്‍ തന്നെയാണ് അപകടകാരണമെന്നു കരുതുന്നു. അഗ്‌നിശമനസേനയുടെ 15 യൂണിറ്റ് എത്തിയാണ് തീകെടുത്തിയത്.

Scroll To Top