Sunday December 17, 2017
Latest Updates

ബ്രക്സിറ്റ് ചര്‍ച്ചകളില്‍ പുതിയ ഫോര്‍മുല,അന്തിമ ധാരണയായി,നേതാക്കള്‍ ബ്രസ്സല്‍സിലെത്തി 

ബ്രക്സിറ്റ് ചര്‍ച്ചകളില്‍ പുതിയ ഫോര്‍മുല,അന്തിമ ധാരണയായി,നേതാക്കള്‍ ബ്രസ്സല്‍സിലെത്തി 

ഡബ്ലിന്‍ :ബ്രിട്ടണും ,യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ധാരണയിലേയ്ക്ക്. ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് രാവിലെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.ബ്രിട്ടീഷ് പ്രധനമന്ത്രി തെരേസ മെയ് അടക്കമുള്ള നേതാക്കള്‍ ബ്രസ്സല്‍സിലെത്തിക്കഴിഞ്ഞു

ചര്‍ച്ചകള്‍ രണ്ടാംഘട്ടത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കവെ, ഡിയുപി ഉയര്‍ത്തിയ ഭിന്ന സ്വരങ്ങള്‍ക്കൂടി ഉള്‍ക്കൊണ്ട് പുതിയ ബ്രക്സിറ്റ് ഫോര്‍മുല അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും പരിഗണിക്കുന്നു. പ്രധാനമന്ത്രി ലിയോ വരദ്കറും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും വ്യാഴാഴ്ച വൈകുന്നേരം 15 മിനിറ്റ് ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജുങ്കറുമായും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. ലണ്ടന്‍ സമര്‍പ്പിച്ച പുതിയ ആശയമാണ് ചര്‍ച്ചചെയ്യുന്നത്.ഡിയുപിയുടെ എതിര്‍പ്പിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്ത് അവരെക്കൂടി അനുനയിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് ലണ്ടന്റെ പുതിയ ഫോര്‍മുലയെന്നാണ് സൂചന.

ഹൗസ് ഓഫ് കോമണ്‍സിലെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെ പിന്തുണയ്ക്കുന്ന കക്ഷിയാണ് ഡിയുപി. ഡിയുപിയുടെ പിന്തുണയോടെ മാത്രമേ ഹൗസ് ഓഫ് കോമണ്‍സില്‍ മെയ്ക്ക് മുന്നോട്ടുപോകാനാകൂ. അതിനിടെ ഹൗസ് ഓഫ് കോമണ്‍സ് ബ്രക്സിറ്റ് കമ്മിറ്റിയിലെ അംഗങ്ങള്‍ അതിര്‍ത്തി ഭാഗങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളുടെ ആശങ്കകളെക്കുറിച്ച് ആരാഞ്ഞു.ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്, പക്ഷേ പൂര്‍ണ്ണമായിട്ടില്ലെന്നു പ്രധാനമന്ത്രി വരദ്കറുടെ വക്താവ് പറഞ്ഞു.

അതിനിടെ, ബോര്‍ഡര്‍ വിഷയത്തില്‍ ശുഭാപ്തിവിശ്വാസിയാണെന്നും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും ബ്രെക്സിറ്റ് ലീഡ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും കാബിനറ്റിലെ ഏറ്റവും പ്രമുഖ ബ്രെക്സിറ്റര്‍മാരിലൊരാളുമായ ക്രിസ് ഗ്രെയ്ലിങ് പറഞ്ഞു.ഒരു കരാറിലെത്തിയില്ലെങ്കില്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലെ വ്യവസായങ്ങള്‍ കഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ പരാമര്‍ശിച്ച ‘നിയന്ത്രണ ചട്ടക്കൂട്’ ഡിയുപിയെ പേടിപ്പെടുത്തുന്നതാണ്. ബ്രെക്സിറ്റനന്തര യുകെയുടെ നിയമങ്ങളില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല.നിയമങ്ങള്‍ യൂറോപ്പിന്റെ ബാക്കി ഭാഗങ്ങളിലേതുപോലെ തന്നെയായിരിക്കും.ഭാവിയില്‍ നമ്മുടെ നിയമങ്ങള്‍ യൂറോപ്യന്‍ യൂണിയനുകള്‍ക്ക് സമാനമാണെന്നു ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ സമാനമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന മേഖലകള്‍ ഉണ്ടാകും, അങ്ങനെയല്ലാത്ത മേഖലകളും ഉണ്ടാകും.അതെല്ലാം നേടിയെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.അതിര്‍ത്തികള്‍ക്കിപ്പുറവും സ്വതന്ത്രമായ വ്യാപാരം സാധ്യമാകുന്നത് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ക്ക് കഴിയും.അദ്ദേഹം പറഞ്ഞു.

‘ബ്രെക്സിറ്റ് കരാര്‍ ലീവ് കാംമ്പെയിന്റെ ആത്മാവിനോടു ചേര്‍ന്നുള്ളതാകണമെന്നു വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.യുകെ യൂറോപ്യന്‍ യൂണിയന് ഒരു ‘വളരെ നല്ല’ സാമ്പത്തിക ഓഫര്‍ ആണ് നല്‍കിയിരിക്കുന്നത്. അത് 80 മുതല്‍ 100 ബില്യണ്‍ പൗണ്ട് ആയിരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.ബ്രക്സിറ്റുമായി ബന്ധപ്പെട്ടു വരാനിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. അത് സുസ്ഥിരമായ പരിഹാരമായിരിക്കും.യുണൈറ്റഡ് കിംഗ്ഡത്തിന് എല്ലാ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുന്ന ഒന്നായിരിക്കും അത് അദ്ദേഹം പറഞ്ഞു.

Scroll To Top