Tuesday December 06, 2016
Latest Updates

ഇന്ത്യയില്‍ വ്യാപാരബന്ധം ഉറപ്പിക്കാന്‍ പോയ മന്ത്രി ബ്രുട്ടണെ പാര്‍ട്ടിക്കാര്‍ തോല്‍പ്പിച്ചു,ഫിനഗേല്‍ സ്ഥാനാര്‍ഥിത്വം ലഭിക്കണമെങ്കില്‍ ഇനി കേന്ദ്ര നേതൃത്വം കനിയണം 

ഇന്ത്യയില്‍ വ്യാപാരബന്ധം ഉറപ്പിക്കാന്‍ പോയ മന്ത്രി ബ്രുട്ടണെ പാര്‍ട്ടിക്കാര്‍ തോല്‍പ്പിച്ചു,ഫിനഗേല്‍ സ്ഥാനാര്‍ഥിത്വം ലഭിക്കണമെങ്കില്‍ ഇനി കേന്ദ്ര നേതൃത്വം കനിയണം 

ഡബ്ലിന്‍ :പൊതുതിരഞ്ഞെടുപ്പിലേക്ക് മത്സരാര്‍ഥികളെ കണ്ടെത്തുന്നതിനായി ഡബ്ലിന്‍ ബേ നോര്‍ത്ത് മണ്ഡലത്തില്‍ നടന്ന ഫിനഗേല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തൊഴില്‍ വകുപ്പു മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ് അപ്രതീക്ഷിത പരാജയം. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേര്‍സ് നിര്‍ദ്ദേശമാണ് ബ്രൂട്ടണ് തിരിച്ചടിയായത്.

ഡബ്ലിന്‍ സിറ്റി കൌണ്‍സിലറും, മുന്‍ ലോര്‍ഡ് മേയറുമായിരുന്ന നീസ് ഓ മുറീനിയും സാമൂഹ്യ പ്രവര്‍ത്തക സ്റ്റെഫാനീ റീഗനുമായിരുന്നു തിരഞ്ഞെടുപ്പില്‍ ബ്രൂട്ടന്റെ എതിരാളികള്‍. സര്‍ക്കാറിന്റെ പുതിയ ലിംഗ സംവരണത്തോടുള്ള പ്രതികരണമായാണ് ഫലം വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ മുറീനിക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍, ഒരു വനിതയും പാര്‍ട്ടി പ്രതിനിധിയായി മത്സരിക്കണമെന്ന ഹെഡ് ക്വാര്‍ട്ടേര്‍സ് നിര്‍ദ്ദേശമാണ് സ്റ്റെഫാനീ റീഗന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബ്രൂട്ടനു മുന്‍പില്‍ രണ്ടാമതെത്തി തന്നെയാണ് താന്‍ സ്ഥാനാര്‍ഥിത്വം നേടിയെടുത്തതെന്നായിരുന്നു റീഗന്റെ പ്രതികരണം.രണ്ടാഴ്ചയായി ഇന്ത്യയിലായിരുന്ന ബ്രൂട്ടണ് കാര്യമായ പ്രചരണം നടത്താന്‍ കഴിയാതിരുന്നതായിരിക്കാം പരാജയ കാരണമെന്നും അവര്‍ വിലയിരുത്തി.ഇന്ത്യയുമായി അയര്‍ലണ്ടിന്റെ ബന്ധം ദൃഡമാക്കാന്‍ പലവട്ടം ഇന്ത്യയില്‍ വ്യാപാര സന്ദര്‍ശനം നടത്തിയിട്ടുള്ള മന്ത്രി കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയത്.

62 കാരനായ ബ്രൂട്ടണ്‍ 1982 മുതല്‍ തുടര്‍ച്ചയായി ഡബ്ലിന്‍ നോര്‍ത്ത് സെന്‍ട്രലില്‍ നിന്നും റ്റിഡിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011 മുതല്‍ തൊഴില്‍ വകുപ്പ് മന്ത്രിയുമാണ്.

ഫിനഗേലിന് രണ്ട് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധ്യതയുള്ള അഞ്ചംഗ മണ്ഡലമാണ് ഡബ്ലിന്‍ ബേ നോര്‍ത്ത്.ഫിനഗേല്‍ നേതൃത്വം ഇടപെട്ട് മൂന്നാമത്തെ സീറ്റ് ബ്രൂട്ടന് കൊടുത്താല്‍ മാത്രമേ അദ്ദേഹത്തിനു മത്സരിക്കാനാവു. 

Scroll To Top