Tuesday February 21, 2017
Latest Updates

സൗദിയിലെ 20 വയസ്സുകാരനെ തലവെട്ടി കൊല്ലണമെന്ന് കോടതി, രക്ഷിക്കണമെന്ന് ലോകം

സൗദിയിലെ 20 വയസ്സുകാരനെ തലവെട്ടി കൊല്ലണമെന്ന് കോടതി, രക്ഷിക്കണമെന്ന് ലോകം

റിയാദ്  :സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഇരുപത് വയസ്സുള്ള സൗദി യുവാവിനെ കഴുത്ത് അറുത്ത് കൊല്ലാനുള്ള വിധിയ്‌ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ രോക്ഷം ഉയരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി തടവറയില്‍ കഴിയുകയാണ് ഈ അലി അ്ല്‍ നിമാര്‍ എന്ന ഈ ഹതഭാഗ്യന്‍. പൊതു സ്ഥലത്ത് വെച്ച് തലവെട്ടിക്കൊന്ന ശേഷം, മാംസം അഴുകി തീരും വരെ തെരുവിലെ കുരിശില്‍ പ്രദര്‍ശിപ്പിക്കാന്‍ പറയുന്ന ഒരു സൗദി കോടതിയുടെ കാടത്ത വിധി കേട്ട് ലോകമനസ്സാക്ഷി വിറുങ്ങലിക്കുന്നു.

സപ്തംബര്‍ പകുതിയോടെ സൗദി ഹൈക്കോടതി അലി നിമാറിന്റെ അവസാന ദയാഹര്‍ജിയും തള്ളിയതോടെ ശിക്ഷ ഉറപ്പായിരിക്കുകയാണ്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള ആളാണ് അല്‍ നിമാര്‍. വിവേചനത്തിന് വിധേയരാവുന്ന ഷിയാ വിഭാഗത്തില്‍പ്പെടുന്ന ആളാണ് ഈ യുവാവ്. 2011 ലും 2012 ലും ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഇയാളുടെ അമ്മാവന്‍ നേതൃത്വം നല്‍കിയതാണ് അലി അല്‍ നിമാറിനെ ലക്ഷ്യമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. 

1985 മുതലുള്ള ഇരുപത് വര്‍ഷക്കാലം 2,208 ആളുകള്‍ ഇങ്ങനെ കൊല്ല്പ്പെട്ടിട്ടുണ്ട് എ്ന്നും ഇതില്‍ 134 പേര്‍ കഴിഞ്ഞ വര്‍ഷം മാത്രം ശിക്ഷ വിധേയരായി എ്ന്നും അംനസ്റ്റി ഇന്റര്‍ നാഷണല്‍ അറിയിക്കുന്നു. കുടുംബാംഗങ്ങളെ വധശിക്ഷയുടെ വിവരം നേരത്തെ അറിയിക്കുന്ന പതിവ് ഇല്ലാത്തതിനാല്‍ ഭൗതികാവശിഷ്ടം ഏറ്റു വാങ്ങാന്‍ അറിയിപ്പ് ലഭിക്കുമ്പോള്‍ മാത്രമാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ നേരിട്ട വിധി സ്വന്തക്കാര്‍ അറിയുക. 
കഴിഞ്ഞ ദിവസം അലി വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോഴാണ് അവന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വീട്ടുകാര്‍ അറിഞ്ഞത്.ഫ്രാന്‍സ് ഉപ്പെടെ നിരവധി ലോകരാജ്യങ്ങള്‍ അലിയെ കൊല്ലരുതെന്ന് സൗദി ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്,ഇത്തരം കാടത്തരം ചെയ്യുമ്പോള്‍ ഐ എസ്സും സൗദിയും തമ്മില്‍ എന്താണു വ്യത്യാസം എന്നാണു മനുഷ്യാവകാശ സംഘടനകളുടെ ചോദ്യം.


Scroll To Top