Saturday December 03, 2016
Latest Updates

ബെല്ജിയം സ്ഫോടനം:രാസായുധ പ്രയോഗത്തിനുംഇസ്ലാമിക് സ്റ്റേറ്റ് ഒരുങ്ങുന്നു ?ഭീതിയില്‍ മുങ്ങി യൂറോപ്പ്

ബെല്ജിയം സ്ഫോടനം:രാസായുധ പ്രയോഗത്തിനുംഇസ്ലാമിക് സ്റ്റേറ്റ് ഒരുങ്ങുന്നു ?ഭീതിയില്‍ മുങ്ങി യൂറോപ്പ്

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിനെ നടുക്കിയ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. യൂറോപിന്റെ ആത്മാവിനെ മുറിവേല്‍പ്പിച്ച്  ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ രണ്ടിടത്തുണ്ടായ ചാവേര്‍ ഭീകരാക്രമണത്തില്‍  34  പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, രണ്ട് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ  170  ഓളം പേര്‍ക്ക് പരിക്കേറ്റു. ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരാണ് പരിക്കേറ്റ ഇന്ത്യക്കാര്‍.അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തിലാണ് ആദ്യം സ്‌ഫോടനം നടന്നത്. ഒരു മണിക്കൂറിനു ശേഷം മില്‍ബീക്ക് മെട്രോ സ്റ്റേഷനിലും സ്‌ഫോടനം നടന്നു.സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നവരെ തേടി പോലിസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
ഇന്നലെ പോലിസ് നടത്തിയ തിരച്ചലില്‍ പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ താവളങ്ങളില്‍ നിന്നും രാസായുധങ്ങളടക്കം കണ്ടെത്തിയത് ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളില്‍ രാസായുധം ഉപയോഗിക്കാന്‍ ഐഎസ് തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പാരീസ് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന സലാഹ് അബ്ദുസലേമിനെ ബ്രസല്‍സില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ കൂട്ടാളികള്‍ക്കും ഇപ്പോഴത്തെ ആക്രമണത്തില്‍ പങ്കുണ്ടെന്നും സംശയിക്കുന്നു.Terror attack at Brussels Airport / suspects

ചാവേര്‍ സ്‌ഫോടനം നടത്തിയ ഭീകരരെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു. ഇരട്ട സ്‌ഫോടനം നടന്ന സാവെന്റം വിമാനത്താവളത്തിലെ സി.സിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ചിത്രങ്ങളാണ് ബെല്‍ജിയം പൊലീസ് പുറത്തുവിട്ടത്. ചാവേറാക്രമണം നടത്തിയ മൂന്നുപേര്‍ ട്രോളികള്‍ തള്ളിക്കൊണ്ടു പോകുന്നതാണ് ചിത്രത്തിലുള്ളത്.

ഇതില്‍ രണ്ടു പേര്‍ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് ബെല്‍ജിയം പൊലീസ് കരുതുന്നത്. മൂന്നാമനാണ് ചിത്രത്തില്‍ കാണുന്ന ഇളം നിറത്തിലുള്ള ജാക്കറ്റും തൊപ്പിയും ധരിച്ച ആള്‍. ഇയാള്‍ക്കായി പരിശോധന ഊര്‍ജിതമാക്കിയതായി ഫെഡറിക് പ്രോസിക്യൂട്ടര്‍ വാന്‍ ലീവ് അറിയിച്ചു.

രണ്ട് സ്‌ഫോടനങ്ങളാണ് സാവെന്റം വിമാനത്താവളത്തില്‍ നടന്നത്. എന്നാല്‍, ടെര്‍മിനലില്‍ നടത്തിയ വിശദമായ പരിശോധനയില്‍ പൊട്ടാത്ത ഒരു ബെല്‍റ്റ് ബോംബ് പൊലീസ് കണ്ടെടുത്തു.ബെല്‍ജിയത്തില്‍ മൂന്നു ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു.

Scroll To Top