Saturday December 03, 2016
Latest Updates

അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ക്കിടയില്‍ വീതം വെയ്ക്കാനുള്ള ജര്‍മ്മന്‍ പദ്ധതി പാളി,’ദരിദ്രയൂറോപ്യന്‍’രാജ്യങ്ങള്‍ എതിര്‍പ്പ് രൂക്ഷമാക്കി 

അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ക്കിടയില്‍ വീതം വെയ്ക്കാനുള്ള ജര്‍മ്മന്‍ പദ്ധതി പാളി,’ദരിദ്രയൂറോപ്യന്‍’രാജ്യങ്ങള്‍ എതിര്‍പ്പ് രൂക്ഷമാക്കി 

ബ്രസല്‍സ് :അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിലുള്ള ഉത്തരവാദിത്വം അംഗരാജ്യങ്ങള്‍ ഒരുമിച്ച് പങ്കിടുന്നത് സംബന്ധിച്ചുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതില്‍ തിങ്കളാഴ്ച നടന്ന യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാരുടെ യോഗം പരാജപ്പെട്ടു. അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിയിരിക്കുന്ന 120,000 അഭയാര്‍ഥികളെ നിര്‍ബന്ധിത ദേശിയ ക്വോട്ടാകള്‍ നല്‍കി യൂണിയനില്‍ അംഗങ്ങളായ ഓരോ രാജ്യങ്ങള്‍ക്കും കൈമാറാനുള്ള ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും ശ്രമങ്ങളെ യൂറോപ്പിന്റെ കിഴക്കന്‍ പ്രദേശത്തെ പഴയകമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 

ആറു മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങളുടെ അവസാനം ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ പിരിഞ്ഞ മന്ത്രിമാര്‍, ഒക്ടോബര്‍ 8 ന് ചേരുന്ന അടുത്ത യോഗത്തില്‍ ഒരു പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ്. തയ്യാറുള്ള രാജ്യങ്ങള്‍ക്ക് 40,000 അഭയാര്‍ഥികളെ അവരെ സ്വീകരിക്കാന്‍ തയ്യാറുള്ള രാജ്യങ്ങള്‍ക്ക് കൈമാറാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കൂടുതല്‍ ആളുകളെ നിര്‍ബന്ധിത ക്വോട്ടാ ആയി നല്‍കാനുള്ള തീരുമാനത്തെ ഹംഗറിയും സ്ലോവാക്യയും നേത്യത്വം നല്‍കുന്ന രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തു. ഇത്തരം ഒരു പദ്ധതി യൂറോപ്പിന്റെ തുറന്ന അതിര്‍ത്തികള്‍ക്ക് ഭീഷണി ആവും എന്നാണ് അവരുടെ വാദം. അഭയാര്‍ഥി പ്രവാഹം തടയാനായി ആസ്ട്രിയയുമായുള്ള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ച ജര്‍മ്മനിയുടെ നടപടി തുടര്‍ന്നും സമാനമായ നടപടികള്‍ക്ക് ഇടവരുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്പിന് പുറത്തേക്കുള്ള അതിര്‍ത്തിളുടെ സംരക്ഷണത്തിനായി കൂടുതല്‍ സൈനികരേയും വിഭവങ്ങളും മാറ്റിവെയ്ക്കാനും, യു എന്‍ റെഫ്യൂജി ഏജന്‍സി, ആഭ്യന്തര യുദ്ധത്തില്‍ നിന്ന് രക്ഷനേടി എത്തിയ ദശലക്ഷക്കണക്കിന് സിറിയക്കാര്‍ക്ക് പാര്‍പ്പിടം നല്‍കുന്ന ടര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കുമുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുവാനും മന്ത്രിമാര്‍ ധാരണയായി. 

ജീവന്‍ അപകടത്തിലാക്കുന്ന യാത്രകളില്‍ നിന്നും, മനുഷ്യക്കടത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി കൂടുതല്‍ അഭയാര്‍ഥികളെ നേരിട്ട് കൊണ്ടുവരേണ്ടതാണെന്ന് അധികൃതര്‍ പറയുന്നു. അഭയാര്‍ഥി പ്രശ്‌നത്തില്‍ സ്മ്പന്നരായ പടിഞ്ഞാറും ദരിദ്രരായ കിഴക്കും എന്ന വിടവ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ലോകം നമ്മളെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാണ് 
ഇത് എന്നും യൂറോപ്യന്‍ യൂണിയന്‍ റെഫ്യൂജി കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. ഇത് പറയുമ്പോഴും ക്വോട്ടാ സമ്പ്രദായം അഭയാര്‍ഥി പ്രശ്‌നത്തിന് ഒരു പരിഹാരമല്ല എന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എതിര്‍പ്പുകള്‍ക്ക് നേതൃത്വം 
നല്‍കുന്ന സ്ലോവാക്യ.

Scroll To Top