Wednesday December 07, 2016
Latest Updates

ബ്രോഡ് ബാന്‍ഡ് നിരക്കില്‍ 100 യൂറോ വരെ വര്‍ദ്ധനവ് ഉണ്ടായേക്കും

ബ്രോഡ് ബാന്‍ഡ് നിരക്കില്‍ 100 യൂറോ വരെ വര്‍ദ്ധനവ് ഉണ്ടായേക്കും

ഡബ്ലിന്‍:എയര്‍ ടെലികോം സേവനം ഉപയോഗിക്കുന്നവര്‍ക്ക് ബ്രോഡ്ബാന്‍ഡ് നിരക്കില്‍ വര്‍ഷം 100 യൂറോ വരെ വര്‍ദ്ധനയുണ്ടാകാന്‍ സാധ്യത. ബ്രോഡ്ബാന്‍ഡിനു പുറമെ കോളുകള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ട്. 9.4% വരെ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

നിരക്ക് വര്‍ദ്ധന രാജ്യത്തെ 360,000ഓളം എയര്‍ ഉപഭോക്താക്കളെ ബാധിക്കുമെന്നാണ് കരുതുന്നത്. ഇവര്‍ സേവനത്തിനായി മാസം 5 മുതല്‍ 8 യൂറോ വരെ അധികം നല്‍കേണ്ടിവരും. ബ്രോഡ്ബാന്‍ഡും ഫോണും ഒരുമിച്ച് ഉപയോഗിക്കുന്നവരെയായിരിക്കും നിരക്ക് വര്‍ദ്ധന കൂടുതലായി ബാധിക്കുക.

Scroll To Top