Thursday December 08, 2016
Latest Updates

ബ്രിട്ടോ പെരേപ്പാടന് മികച്ച ഗായകനുള്ള ഐറീഷ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് 

ബ്രിട്ടോ പെരേപ്പാടന് മികച്ച ഗായകനുള്ള ഐറീഷ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് 

ഡബ്ലിന്‍:2015 ലെ മികച്ച ഗായകനുള്ള ഐറീഷ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ബ്രിട്ടോ പെരേപ്പാടന്.കഴിഞ്ഞ ദിവസം ഡബ്ലിനിലെ നാഷണല്‍ ബോക്‌സിംഗ് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ അയര്‍ലണ്ടിലെ പാക്കിസ്ഥാന്‍ അമ്പാസിഡര്‍ സയ്യിദ് റിസ്വാന്‍ അഹമദില്‍ നിന്നും ബ്രിട്ടോ അവാര്‍ഡ് ഏറ്റുവാങ്ങി.

അയര്‍ലണ്ടിലെ കലാവേദികകളില്‍ സുപരിചിതനായ ബ്രിട്ടോ നിരവധി രാജ്യാന്തര മേളകളിലും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു.കേളി ഇന്റര്‍ നാഷണല്‍ കലാമേളയില്‍ നൃത്തേതര ഇനങ്ങളിലെ മികച്ച പ്രകടനത്തിനുള്ള ഫാ.ആബേല്‍ മെമ്മോറിയല്‍ ട്രോഫി ബ്രിട്ടോ പെരേപ്പാടനിലൂടെ അയര്‍ലണ്ട് സ്വന്തമാക്കിയിരുന്നു.ഏതാനം ആല്‍ബങ്ങളിലും ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സാമൂഹ്യപ്രവര്‍ത്തകനായ ബേബി പെരേപ്പാടന്റെയും ന്യൂ കാസില്‍ പീമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ജിന്‍സിയുടെയും മകനായ ബ്രിട്ടോ റാത്ത് ഫാര്‍നാമിലെ റോക്ക് ബ്രൂക്ക് കോളജില്‍ ലിവിംഗ് സേര്‍ട്ട് വിദ്യാര്‍ഥിയാണ്,

മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ വിജയത്തെ ആദരപ്പൂര്‍വം സ്വീകരിക്കുന്നുവെന്നും ബ്രിട്ടോ പെരേപ്പാടന്‍ പറഞ്ഞു. പ്രോത്സാഹനം നല്‍കി അനുഗ്രഹിച്ചവരെയും,ഫേസ് ബുക്കിലൂടെയും,എസ് എം എസുകളിലൂടെയും വോട്ടു ചെയ്ത് തന്റെ കഴിവിനെ അംഗീകരിച്ചവരെയും നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് ബ്രിട്ടോ പറഞ്ഞു.

Scroll To Top