Thursday January 18, 2018
Latest Updates

ബ്രിട്ടനെ പുറത്ത് വിടാതെ നിലനിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍:അനുകൂല ധാരണയുണ്ടാക്കിയ കാമറോണ്‍ ഹിതപരിശോധനയ്ക്ക്

ബ്രിട്ടനെ പുറത്ത് വിടാതെ നിലനിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍:അനുകൂല ധാരണയുണ്ടാക്കിയ കാമറോണ്‍ ഹിതപരിശോധനയ്ക്ക്

ബ്രസല്‍സ്:യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടനെ വേര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കുന്നതിന് വേണ്ടി ഹിതപരിശോധന നടത്താനുള്ള പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ നീക്കങ്ങളെ എതിര്‍ക്കേണ്ടതില്ലെന്നു യൂറോപ്യന്‍ യൂണിയന്‍ സഖ്യരാജ്യങ്ങളുടെ ധാരണ.
ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ രണ്ടു ദിവസമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണയിലെത്തിയത്. പുതിയ കരാര്‍ പ്രകാരം .യൂണിയന്റെ പൊതുവിലുള്ള നയം നടപ്പിലാക്കുന്നതില്‍ ബ്രിട്ടന് ചില ഇളവുകള്‍ യൂറോപ്യന്‍ യൂണയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കരാര്‍ ബ്രിട്ടീഷ് താല്‍പര്യങ്ങള്‍ പൂര്‍ണമായിസംരക്ഷിക്കുന്നതാണെന്നും യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനായി രാജ്യത്ത് കാമ്പയിന്‍ നടത്തുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു
പുതിയ കരാര്‍ പ്രകാരം രാജ്യത്തേക്കു പ്രവേശിക്കുന്ന അഭയാര്‍ഥികളുടെ കാര്യത്തില്‍ ബ്രിട്ടന് സ്വന്തമായി തീരുമാനമെടുക്കാം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് അനധികൃതമായി ആളുകള്‍ കുടിയേറുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു ഡേവിഡ് കാമറൂണിന്റെ പ്രധാന ആവശ്യവുംഇന്ന് ചേരുന്ന ബ്രിട്ടിഷ് കാബിനറ്റില്‍ ഹിതപരിശോധനയുടെ തിയതി പ്രഖ്യാപിച്ചേക്കും

പതിറ്റാണ്ടുകളായി കാമറോണിന്റെ പാര്‍ട്ടിയിലെ യൂറോവിരുദ്ധര്‍ ഇ യു അംഗത്വത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുകയായിരുന്നു. വ്യാപാരനിയന്ത്രണവും, പാര്‍ലമെന്റിന്റെ പരമാധിപത്യം ഇല്ലാതാകലും, മറ്റ് ഇ യു അംഗരാജ്യങ്ങളില്‍ നിന്നുള്ള നിയന്ത്രണമില്ലാത്ത കുടിയേറ്റവുമാണ് ഇ യൂ അംഗത്വം വഴി ബ്രിട്ടണ് ഏല്‍ക്കേണ്ടി പ്രത്യാഘാതമെന്ന് അവര്‍ പരാതിപ്പെടുന്നു. അതുകൊണ്ട് തന്റെ യാഥാസ്ഥിതിക കക്ഷിയെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ഒരു ഹിതപരിശോധനക്ക് ശേഷം ബ്രിട്ടന്റെ ഇ യു അംഗത്വം പുനര്‍വിചിന്തനം ചെയ്യാമെന്ന് പ്രധാനമന്ത്രിയെ ഡേവിഡ് കാമറോണ്‍ വാഗ്ദാനം നല്കിയിരിക്കുകയാണ്.

ഇപ്പോഴത്തെ സ്ഥിതിവെച്ചു നോക്കിയാല്‍ ജൂണില്‍ ഇ യു അംഗത്വം തുടരാന്‍ ഹിതപരിശോധനയില്‍ ബ്രിട്ടന്‍ വോട്ടുചെയ്‌തേക്കാം. തിരക്കിട്ട നയതന്ത്ര ശ്രമങ്ങള്‍ക്കൊടുവില്‍ ഈ മാസം ആദ്യം അംഗത്വം സംബന്ധിച്ചു ബ്രിട്ടനും മറ്റ് 27 ഇ യു അംഗരാഷ്ട്രങ്ങളും തമ്മിലെത്തിയ ധാരണയുടെ രൂപരേഖ കാമറോണ്‍ പ്രഖ്യാപിച്ചിരുന്നു.ഇതില്‍ നിന്നും ഏറെ വ്യതസ്ഥമല്ലാതെയാണ് ഇന്നലത്തെ അന്തിമ തീരുമാനങ്ങള്‍.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന കാര്യത്തിനായി കാമറോണ്‍ ദ്വിതല തന്ത്രമാണ് പയറ്റുന്നത്. ഒന്നു, ധാരണയിലെത്താന്‍ ഇ യു നേതാക്കളെ പ്രേരിപ്പിക്കുന്നു. മിക്ക ഇ യൂ അംഗരാജ്യങ്ങളും ബ്രിട്ടന്‍ ഇ യുവില്‍ തുടരാന്‍ താത്പര്യപ്പെടുന്നവരാണ്.എങ്കിലും ചില ആവശ്യങ്ങളെ, പ്രത്യേകിച്ചും യു കെയില്‍ ജോലിചെയ്യുന്ന ഇ യു പൌരന്‍മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുന്ന പദ്ധതിയെ, മറ്റ് ചില ഇ യു നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്.ഇന്നലത്തെ ചര്‍ച്ചയില്‍ ഏതാനം വര്‍ഷങ്ങള്‍ കൂടി ആനുകൂല്യങ്ങള്‍ തുടരാമെന്ന ഡീലാണ് കാമറോണ്‍ മുമ്പോട്ട് വെച്ചതു.
എന്നാല്‍ ഇ യുവില്‍ തുടരുന്നതിനെ ശക്തമായി അനുകൂലിക്കുകയാണ് മുഖ്യപ്രതിപക്ഷമായ ലേബര്‍ കക്ഷി.
പ്രചാരണം കൊഴുക്കുകയും ഇ യു വിട്ടാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് മിതവാദികളും വ്യാപാരപ്രമുഖരും മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നത് ഫലത്തെ ബാധിക്കും.
ഹിതപരിശോധനയുടെ ലക്ഷ്യം ബ്രിട്ടീഷുകാര്‍ക്ക് ഇ യു അംഗത്വത്തെക്കുറിച്ച് അഭിപ്രായം പറയാനും ദേശീയതാത്പര്യം സംരക്ഷിക്കാനുമാണെന്ന് പരസ്യമായി കാമറോണ്‍ പറയുന്നത്. എന്തായാലും പുതിയ തീരുമാനങ്ങളുടെ വെളിച്ചത്തില്‍ ബ്രിട്ടന്‍ ഇ യൂ വില്‍ തുടരാന്‍ അനുകൂലമായ സാഹചര്യങ്ങളാണ് തെളിയുന്നത്.

Scroll To Top