Monday April 24, 2017
Latest Updates

ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക്

ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക്

ഡല്‍ഹി:ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടുത്ത മാസം ആദ്യം ഇന്ത്യയില്‍ എത്തിയേക്കും. ഡല്‍ഹിയില്‍ നവംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ഇന്ത്യയു.കെ ടെക് ഉച്ചകോടിയോട് അനുബന്ധിച്ചായിരിക്കും സന്ദര്‍ശം. പ്രധാനമന്ത്രിയെന്ന നിലയില്‍ ആദ്യമായിട്ടാണ് തെരേസ ഇന്ത്യയില്‍ എത്തുന്നത്.

ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക വകുപ്പും കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്രിട്ടീഷ് ശാസ്ത്ര റിസേര്‍ച്ച് വകുപ്പ് മന്ത്രി ജോ ജോണ്‍സണും ചടങ്ങിനെത്തുന്നുണ്ട്. 2015 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.കെ സന്ദര്‍ശനത്തിലാണ് ഉഭയകക്ഷി ഉച്ചക്കോടിക്ക് തീരുമാനമായത്.

Scroll To Top