Friday December 09, 2016
Latest Updates

ബ്രിട്ടീഷ് ഐറിഷ് വിസാ സ്‌കീം:വിശദ വിവരങ്ങള്‍ പുറത്തിറക്കി ;അയര്‍ലണ്ടിലേയ്ക്കുള്ള ഇന്ത്യാക്കാര്‍ക്ക് ഗുണകരമാവില്ലെന്ന് വിലയിരുത്തല്‍ 

ബ്രിട്ടീഷ് ഐറിഷ് വിസാ സ്‌കീം:വിശദ വിവരങ്ങള്‍ പുറത്തിറക്കി ;അയര്‍ലണ്ടിലേയ്ക്കുള്ള ഇന്ത്യാക്കാര്‍ക്ക് ഗുണകരമാവില്ലെന്ന് വിലയിരുത്തല്‍ 

ഡബ്ലിന്‍:ഏറെ കൊട്ടിഗ്‌ഘോഷിച്ചു പ്രഖ്യാപിച്ച യൂ കെ അയര്‍ലണ്ട് വിസാ പദ്ധതി അയര്‍ലണ്ടിലേയ്ക്കുള്ള ഇന്ത്യാക്കാര്‍ക്ക് പ്രതീക്ഷിച്ചത്ര പ്രയോജനം ലഭ്യമല്ലെന്ന് വിലയിരുത്തല്‍.കഴിഞ്ഞ ദിവസം മന്ത്രി ഫിറ്റ്‌സ്ജറാള്‍ഡ് പ്രഖ്യാപിച്ച വിശദമായ പദ്ധതി വിശദീകരണ രേഖ പ്രകാരം അയര്‍ലണ്ടിലെത്തുന്ന ഇന്ത്യാക്കാര്‍ക്ക് യൂ കെ യിലേക്ക് സന്ദര്‍ശനത്തിന് പോകാമെന്നല്ലാതെ അയര്‍ലണ്ട് വിസ പ്രകാരം ഇപ്പോള്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങളില്‍ കൂടുതല്‍ ഒന്നും തന്നെ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

യൂ കെ യില്‍ ആകെ ആറ് മാസവും അയര്‍ലണ്ടില്‍ ആകെ മൂന്ന് മാസവും അടക്കം ഒന്‍പത് മാസം വിസിറ്റേഴ്‌സിന് ഇരു രാജ്യങ്ങളിലുമായി കഴിയാം.ഏതൊക്കെ സമയത്ത് ഇരു രാജ്യങ്ങളിലും ചിലവഴിക്കണം എന്നത് യാത്രികന് തീരുമാനിക്കാനുള്ള അവകാശമുണ്ട്.

പക്ഷേ അയര്‍ലണ്ടിലേയ്‌ക്കോ യൂ കെയിലെയ്‌ക്കോ വിസിറ്റേഴ്‌സ് വിസയില്‍ ഇന്ത്യയില്‍ നിന്നും എത്തിയ ശേഷം മറ്റേതെങ്കിലും രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്ട്രി വിസ എടുത്തിരിക്കണം.ഉദാഹരണത്തിന് സിംഗിള്‍ എന്ട്രി വിസ എടുത്ത ശേഷം അയര്‍ലണ്ടില്‍ എത്തിയ ആള്‍ 70 ദിവസങ്ങള്‍ക്ക് ശേഷം ഇവിടെ നിന്നും വത്തിക്കാനിലേയ്‌ക്കോ പാരീസിലേയ്‌ക്കോ ഒരു യാത്ര നടത്തിയെന്നിരിക്കട്ടെ.അയാള്‍ക്ക് പിന്നീട് അയര്‍ലണ്ടിലേയ്‌ക്കോ യൂ കെ യിലെയ്‌ക്കോ പ്രവേശിക്കാനാവില്ല.നിയമപ്രകാരം അയര്‍ലണ്ടില്‍ 20 ദിവസമോ യൂ കെ യില്‍ 180 ദിവസമോ കൂടി ചിലവഴിക്കാമായിരുന്ന അയാള്‍ കോമണ്‍ ട്രാവല്‍ ഏരിയായ്ക്ക് പുറത്തു പോയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

അയര്‍ലണ്ടിലെ വിസ എടുത്ത് എത്തുന്ന ഇന്ത്യന്‍ വിസിറ്റര്‍ ഇവിടെ പത്ത് ദിവസം താമസിച്ച ശേഷം യൂ കെ യിലേയ്ക്ക് പോകുന്നു എന്നിരിക്കട്ടെ.അയാള്‍ മുപ്പത് ദിവസത്തിനു ശേഷം യൂ കെ യില്‍ നിന്നും തിരിച്ച് അയര്‍ലണ്ടിലേക്ക് വരുമ്പോള്‍ അയാള്‍ക്ക് അനുവദനീയമായത് ബാക്കിയുള്ള 80 ദിവസത്തെ വിസ മാത്രമായിരിക്കും.എന്നാല്‍ പിന്നീട് 150 ദിവസം കൂടി ആവശ്യമെങ്കില്‍ യൂ കെയില്‍ താമസിക്കാം.

നിലവിലുള്ള വ്യവസ്ഥകളില്‍ ഏറെ ഇളവ് പ്രതീക്ഷിച്ചിരുന്ന ഇന്ത്യാക്കാര്‍ക്ക് ആകെയുള്ള ഗുണം ഇംഗ്ലണ്ടില്‍ എത്തുന്നതിനോപ്പം അയര്‍ലണ്ട് കൂടി സന്ദര്‍ശിക്കാം അഥവാ അയര്‍ലണ്ടിനോടൊപ്പം യൂ കെയും സന്ദര്‍ശിക്കാം എന്നത് മാത്രമാണ്.വ്യത്യസ്തമായ വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷയും രണ്ടു രാജ്യങ്ങളിലേയ്ക്കും വ്യതസ്തമായ അപേക്ഷാ ഫീസും ഒഴിവാക്കാം എന്നൊരു ആശ്വാസവുമുണ്ട്.

ഗുണം ആത്യന്തികമായി അയര്‍ലണ്ടിനും യൂ കെ യ്ക്കും തന്നെയാണ്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാം എന്നത് യൂ കെ യും അയര്‍ലണ്ടും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് 

വിസാ സ്‌കീമിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://irishembassy.cn/ckfinder/userfiles/files/BIVS%20Information%20Note.pdf

Scroll To Top