Monday December 05, 2016
Latest Updates

ബ്രെക്‌സിറ്റ്: അയര്‍ലണ്ടിന് കടന്നുപോകാനുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ

ബ്രെക്‌സിറ്റ്: അയര്‍ലണ്ടിന് കടന്നുപോകാനുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തെത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചതോടെ, അയര്‍ലണ്ടിന് മുമ്പില്‍ പ്രതിസന്ധികളേറെ. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെയാകും വരും ദിവസങ്ങളില്‍ അയര്‍ലണ്ടിന് നേരിടേണ്ടിവരിക. ബ്രിട്ടനുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി ഉറപ്പു പറഞ്ഞെങ്കിലും ഐറിഷ്ബ്രിട്ടിഷ് അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ വരുമെന്നാണ് കരുതുന്നത്. ബ്രെക്‌സിറ്റ് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുകയാണെങ്കില്‍ ജോലിക്കും മറ്റുമായി ബ്രിട്ടനിലേയ്ക്ക് മറ്റു രാജ്യക്കാര്‍ കുടിയേറുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതരാകും. ഇത് ബ്രിട്ടനിലേയ്ക്ക് ജോലിക്കായി പോകുന്ന ഐറിഷുകാര്‍ക്ക് ജോലി നഷ്ടപ്പെടാനും കാരണമാകും.

എങ്കിലും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി ഇപ്പോഴുള്ളതുപോലെ തുടരുമെന്നും, ഉടന്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്നും കെന്നി ഊന്നിപ്പറഞ്ഞു. ബ്രിട്ടനുമായി നല്ല സൗഹൃദം പുലര്‍ത്തിക്കൊണ്ടുതന്നെ അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടരും.

Scroll To Top