Monday February 27, 2017
Latest Updates

ബ്രിട്ടണില്‍ നാളെ പൊതു തിരഞ്ഞെടുപ്പ്

ബ്രിട്ടണില്‍ നാളെ പൊതു തിരഞ്ഞെടുപ്പ്

ലണ്ടന്‍ :ബ്രിട്ടനിലെ ജനങ്ങള്‍ നാളെ പൊതു തിരഞ്ഞെടുപ്പിന് ബൂത്തിലേയ്ക്ക്. ബാങ്ക് അവധികളും പുതിയ രാജകുമാരിയുടെ പിറവിയും മൂലം ബ്രിട്ടണില്‍ നാളെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് എല്ലാവരും മറന്ന മട്ടാണ്. പൊതുവെ രാഷ്ട്രീയത്തില്‍ അത്ര കമ്പമുള്ളവരല്ല ബ്രിട്ടീഷുകാര്‍. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ അടക്കമുള്ളവര്‍ ഇതു മുന്‍പേ സൂചിപ്പിച്ചിട്ടുമുണ്ട്.

അയര്‍ലണ്ടിലേയോ ഇന്ത്യയിലേയോ പോലെ ജനങ്ങളെ വോട്ട് ചെയ്യാന്‍ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ എല്ലാ വിളക്കു കാലുകളിലും വൈദ്യുതപോസ്റ്റുകളിലും പോസ്റ്ററുകള്‍ ഒട്ടിച്ചു വക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ബ്രിട്ടനില്‍ കാണുക പ്രയാസമാണ്. ഏറിവന്നാല്‍ ഏതെങ്കിലും വീടുകള്‍ക്കു മുന്നില്‍ ‘വോട്ട് ലേബര്‍’ ‘വോട്ട് കണ്‍സര്‍വേറ്റീവ്’ എന്നിങ്ങനെയുള്ള പോസ്റ്ററുകള്‍ കാണാമെന്നു മാത്രം.

വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിനു മുന്നില്‍ തിരഞ്ഞെടുപ്പ് ചൂട് സജീവമാണ്.ലൈവ് ബ്രോഡ്കാസ്റ്റിങ്ങിനായി ചാനലുകള്‍ സര്‍വ്വ സന്നാഹങ്ങളുമായി എവിടെയും തമ്പടിച്ചിരിക്കുന്നതു കാരണം

Scroll To Top