Saturday January 21, 2017
Latest Updates

മാതാപിതാക്കള്‍ ഉപേക്ഷിച്ചഅഞ്ചു വയസില്‍ താഴെയുള്ള മൂന്നു മക്കളെ അയര്‍ലണ്ടില്‍ എത്തിക്കാന്‍ ബ്രിട്ടിഷ് കോടതി

മാതാപിതാക്കള്‍ ഉപേക്ഷിച്ചഅഞ്ചു വയസില്‍ താഴെയുള്ള മൂന്നു മക്കളെ അയര്‍ലണ്ടില്‍ എത്തിക്കാന്‍ ബ്രിട്ടിഷ് കോടതി

ലണ്ടന്‍:ബ്രിട്ടണിലെ സോഷ്യല്‍ കെയര്‍ വിഭാഗം ഏറ്റെടുത്തു സംരക്ഷിച്ചു കൊണ്ടിരുന്ന ഒരു കുടുംബത്തിലെ മൂന്നുകുട്ടികളെ അവരുടെ ജന്മനാടായ അയര്‍ലണ്ടില്‍ എത്തിക്കുവാന്‍ ബ്രിട്ടണിലെ കോടതി.സോഷ്യല്‍ കെയറില്‍ വളരുന്നവര്‍ അവരവരുടെ സ്വാഭാവിക താമസസ്ഥലത്ത് വളരുന്നതാണ് നല്ലതെന്ന കണ്ടെത്തലാണ് കുട്ടികളെ തിരികെ ജന്മനാട്ടിലേയ്ക്ക് വിടാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

പിതാക്കളാല്‍ ബ്രിട്ടനില്‍ ഉപേക്ഷിക്കപ്പെട്ട മൂന്നു കുട്ടികളെതിരികെ അയര്‍ലണ്ടിലെത്തിക്കുവാന്‍ ജസ്റ്റിസ് കാര്‍മേല്‍ സ്റ്റുവര്‍ട്ട്
കോടതിയുടെ വിധി. നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍പറ്റാത്ത സഹോദരങ്ങള്‍ മൂന്നു പേരും അഞ്ചു വയസ്സില്‍ മാത്രം താഴെ
പ്രായമുള്ളവരാണ്. കുട്ടികളുടെ സ്വാഭാവിക താമസസ്ഥലം അയര്‍ലണ്ടായതിനാല്‍കുട്ടികള്‍ ഇവിടെ വളരുന്നതാണ് കൂടുതല്‍ അഭികാമ്യമെന്നും കോടതിനിരീക്ഷിച്ചു.
ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിക്ക് വേണ്ടി ഫെലിക്‌സ് മക്കെന്രോയ് എന്നഅഭിഭാഷകനാണ് വിഷയം കോടതിയില്‍ അവതരിപ്പിച്ചത്.

മക്കെന്രോയ് പറയുന്നതനുസരിച്ച് 2013 ലാണ് കുട്ടികളുമായി മാതാപിതാക്കള്‍ഇംഗ്ലണ്ടില്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം ഇവര്‍ തിരികെ അയര്‍ലണ്ടിലേക്ക്മടങ്ങിയപ്പോള്‍ കുട്ടികളെ ഇംഗ്ലണ്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.കുട്ടികള്‍ പിന്നീട് സാമൂഹ്യ സേവകരുടെ കണ്ണില്‍പ്പെട്ടതോടെയാണ്സംരക്ഷിക്കപ്പെട്ടത്.
കുടുംബത്തിന്റെ കാര്യം ഏറെ പരിതാപകരമാണ്. നിരവധി പ്രശ്‌നങ്ങളെ നേരിടുന്നപിതാവ് നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാറുമുണ്ട്. മക്കെന്രോയ്കൂട്ടിചേര്‍ത്തു.കുട്ടികളെ അയര്‍ലണ്ടിലെ സോഷ്യല്‍ കെയറില്‍ ഏല്പ്പിക്കാനാണ് പദ്ധതി.

Scroll To Top