Thursday December 08, 2016
Latest Updates

എയര്‍ ഷോ വര്‍ണ്ണാഭമായി,പങ്കെടുക്കാന്‍ എത്തിയത് വന്‍ജനാവലി 

എയര്‍ ഷോ വര്‍ണ്ണാഭമായി,പങ്കെടുക്കാന്‍ എത്തിയത് വന്‍ജനാവലി 

bray-13-630x265ബ്രേ:ബ്രേ സമ്മര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെട്ട എയര്‍ ഷോ’യില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍. അയര്‍ലണ്ടിലെ ഏറ്റവും വലിയ വ്യോമാഭ്യാസപ്രകടനമായ ‘ബ്രേ എയര്‍ ഷോ ‘ നയനമാനോഹരമായ കാഴ്ച്ചകളോടെ സമാപിച്ചു.90,000 പേരാണ് എയര്‍ ഷോ കാണാനായി ബ്രേ ബീച്ചില്‍ തടിച്ചു കൂടിയത്.

മഴ മാറിനിന്ന തെളിഞ്ഞ സായാഹ്നത്തില്‍ തടിച്ചു കൂടിയ പുരുഷാരത്തിന് നിരാശരാകേണ്ടി വന്നില്ല.വിന്റേജ് മോഡല്‍ മുതല്‍ മുപ്പതിലധികം എയര്‍ക്രാഫ്റ്റുകള്‍ ആകാശത്തില്‍ വര്‍ണ്ണവും ശബ്ദവും നിറച്ച് മാന്ത്രിക വിദ്യകാട്ടി.

.

മായിക കാഴ്ച്ചകളാല്‍ പോര്‍വിമാനങ്ങള്‍ ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിച്ചു. ഇത്തവണത്തെ ബ്രേ എയര്‍ ഷോയുടെ മുഖ്യ ക്ഷണിതാക്കളായ സ്വിസ്സ് എയര്‍ ഫോഴ്‌സ്,ഐറിഷ് ഹിസ്റ്റോറിക്ക് ഫെഡറേഷന്‍ബ്ലാക്ക് നൈറ്റ് ഡിഫന്‍സ് ഫോഴ്‌സ് തുടങ്ങി നിരവധി അഭ്യാസ പ്രകടനങ്ങള്‍ മേളയെ വര്‍ണ്ണാഭമാക്കി. ഐറിഷ് ഡിഫന്‍സ് ഫോഴ്‌സിന്റെ പാരച്യൂട്ട് ടീം അതിസാഹസികമായ ഇനങ്ങളുമായി ഉണ്ടായിരുന്നു.

Scroll To Top