Thursday December 08, 2016
Latest Updates

ബ്രേഎയര്‍ ഷോ ഇന്ന് ,ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍

ബ്രേഎയര്‍ ഷോ ഇന്ന് ,ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍

ബ്രേ: അയര്‍ലണ്ടിലെ ഏറ്റവും വലിയ വ്യോമാഭ്യാസപ്രകടനമായ ‘ബ്രേ എയര്‍ ഷോ ‘ ഇന്ന് ( ഞായര്‍) നടത്തപ്പെടും.കൌണ്ടി വിക്ക്‌ളോയിലെ ബ്രേ ബീച്ചില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതലാണ് കണ്ണഞ്ചിപ്പിയ്ക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങള്‍ ആരംഭിക്കുക.ആറു മണിയോടെ പ്രധാന പരിപാടികള്‍ അവസാനിക്കും 

ആകാശമാകെ ഇളക്കിമറിക്കുന്ന വൈമാനിക സംഘത്തില്‍ അയര്‍ലണ്ടിന് പുറമെനിന്നുള്ള കൂറ്റന്‍ വിമാനങ്ങളും പങ്കെടുക്കും.വര്‍ണ്ണവും ശബ്ദവും ചേര്‍ന്നൊരുക്കുന്ന മായിക കാഴ്ച്ചകളാല്‍ പോര്‍വിമാനങ്ങള്‍ ആകാശത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കും.സ്വിസ്സ് എയര്‍ ഫോഴ്സ്സാണ് ഇത്തവണത്തെ ബ്രേ എയര്‍ ഷോയുടെ മുഖ്യ ക്ഷണിതാക്കള്‍.നിരവധി അഭ്യാസ പ്രകടനങ്ങളുമായി സ്വിസ്സ് എയര്‍ ഫോഴ്‌സ് മേളയെ വര്‍ണ്ണാഭമാക്കും ഐറിഷ് ഡിഫന്‍സ് ഫോഴ്‌സിന്റെ പാരച്യൂട്ട് ടീം അതിസാഹസികമായ ഇനങ്ങളുമായി രംഗത്തുണ്ടാകും.
കഴിഞ്ഞ വര്‍ഷം 85,000 പേരാണ് എയര്‍ഷോ കാണാനെത്തിയത്.ഇത്തവണയും കാലാവസ്ഥ അനുകൂലമായാല്‍ അതിലേറെപ്പേര്‍ എയര്‍ ഷോയ്ക്ക് എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

എയര്‍ ഷോ പ്രമാണിച്ച് ഉച്ചയ്ക്ക് 11 മണി മുതല്‍ ബ്രേയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്ന സ്ഥലങ്ങള്‍ താഴെ ചേര്‍ക്കുന്നു 

Free parking to the general public attending the air display will be provided at the following locations:
Florence Road Car Park

Presentation School, Putland Rd

St Thomas School on Novara Avenue

Holy Redeemer Church Car Park on Herbert Rd

Old Dell Site at Boghall Road / Vevay Road

Carlisle Grounds, Seymour Road

When the Dell site is full cars will be allowed to park on the bus lane inbound on Southern Cross Road

Scroll To Top