Thursday December 08, 2016
Latest Updates

ബ്രെക്‌സിറ്റ് :അനന്തര നടപടികളെകുറിച്ചുള്ള ആദ്യ അയര്‍ലണ്ട്‌ -യുകെ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും

ബ്രെക്‌സിറ്റ് :അനന്തര നടപടികളെകുറിച്ചുള്ള ആദ്യ അയര്‍ലണ്ട്‌ -യുകെ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും

ബെല്‍ഫാസ്റ്റ് : ബ്രെക്‌സിറ്റിന്റെ അനന്തര നടപടികളെക്കുറിച്ചുള്ള ആദ്യ അയര്‍ലണ്ട്‌യുകെ ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കമാകും. ഐറിഷ് വിദേശകാര്യമന്ത്രി ചാര്‍ലി ഫ്‌ളാനഗനും, നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി തെരേസ വില്ലിയേഴ്‌സും തമ്മില്‍ ബെല്‍ഫാസ്റ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍, ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളും, അതിര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാന വിഷയങ്ങളാകും. നോര്‍ത്തേണ്‍ അയര്‍ലണ്ട് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരുമായും ചര്‍ച്ചകള്‍ നടക്കും. ബ്രെക്‌സിറ്റിനെ എതിര്‍ത്ത എസ്ഡിഎല്‍പി നേതാവ് കോളം ഈസ്റ്റ്‌വുഡ്, ഡേവിഡ് ഫോര്‍ഡ് എംഎല്‍എ എന്നിവരുമായും പ്രത്യേകം ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 56% പേരും ബ്രെക്‌സിറ്റിനെ എതിര്‍ത്താണ് ഹിതപരിശോധനയില്‍ വോട്ടു രേഖപ്പെടുത്തിയത്.

നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള ബന്ധം തല്‍സ്ഥിതിയില്‍ തുടരുന്നതിനാകും ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുകയെന്ന് ചാര്‍ലി ഫ്‌ളാനാഗന്‍ വ്യക്തമാക്കി. ഗുഡ് ഫ്രൈഡേ കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും മുന്നോട്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top