Tuesday December 06, 2016
Latest Updates

ബ്രെക്‌സിറ്റ് റഫറണ്ടത്തിന് ഒരിക്കല്‍ കൂടി സാധ്യത തെളിയുന്നു,കോലാഹലങ്ങള്‍ സെപ്റ്റംബര്‍ വരെ മാത്രം !

ബ്രെക്‌സിറ്റ് റഫറണ്ടത്തിന് ഒരിക്കല്‍ കൂടി സാധ്യത തെളിയുന്നു,കോലാഹലങ്ങള്‍ സെപ്റ്റംബര്‍ വരെ മാത്രം !

ലണ്ടന്‍ :യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ബ്രിട്ടനില്‍ ഒരിക്കല്‍ കൂടി റഫറണ്ടം (ഹിതപരിശോധന) സാധ്യമാണെന്ന് ബ്രിട്ടിഷ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. തങ്ങളുടെ അതിര്‍ത്തികളുടെ പൂര്‍ണ്ണ നിയന്ത്രണം ബ്രിട്ടന് അനുവദിച്ചുകൊടുക്കുമെങ്കില്‍ വീണ്ടുമൊരു ഹിതപരിശോധനയ്ക്ക് താന്‍ സാധ്യത കാണുന്നുവെന്നാണ് ഹണ്ട് ദി ഡെയ്‌ല് ടെലിഗ്രാഫില്‍ പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നത്. ഇക്കാര്യം ഡേവിഡ് കാമറൂണിനു ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നയാളും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ സാധ്യമാകും.

കാമറൂണിനു ശേഷം ഹണ്ടായിരിക്കും പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുക എന്ന അഭിപ്രായം നിലനില്‍ക്കേയാണ് ഹണ്ടിന്റെ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.ബ്രെക്‌സിറ്റ് പക്ഷ നേതാവ് ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നവരിലൊരാളാണ്.

അതേസമയം തന്റെ കാലത്ത് രണ്ടാമതൊരു ജനഹിതപരിശോധന എന്നതിനെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നിരാകരിച്ചു. ബ്രിട്ടന്‍ ഔദ്യോഗികമായി പുറത്തുപോകുംവരെ അവരുമായി ചര്‍ച്ചയ്ക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിരുന്നു.സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ബ്രെക്‌സിറ്റ് പക്ഷക്കാരനല്ലാത്ത ഒരാളെയാവും ഭരണകക്ഷി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കണ്ടെത്തുന്നതെന്നും,അപ്പോഴേയ്ക്ക് വീണ്ടും ഒരു ബ്രെക്‌സിറ്റിനു തന്നെയുള്ള സാധ്യതകള്‍ തെളിയും എന്നുമാണ് രാഷ്ട്രീയ വിദഗ്ദര്‍ പറയുന്നത്.

സാമ്പത്തികളുമായി രാജ്യം അസ്വസ്ഥതകളിലേക്ക് നീങ്ങുകയും,ബ്രിട്ടനുള്ളില്‍ തന്നെയുള്ള സ്‌കോട് ലന്‍ഡും,നോര്‍ത്തേണ്‍ അയര്‍ലണ്ടും അടക്കമുള്ള പ്രദേശങ്ങള്‍ ഈ യൂ വുമായി കൂടുതല്‍ ഐക്യം വേണമെന്ന ആവശ്യം തുടരുകയും ചെയ്താല്‍ അത്തരമൊരു നിലപാടിലേക്ക് രാജ്യം തനിയെ നീങ്ങേണ്ടി വരും.തിടുക്കത്തില്‍,കാര്യകാരണങ്ങള്‍ അറിയാതെ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടു ചെയ്തവരില്‍ ഒരു വിഭാഗം അപ്പോള്‍ ബ്രെക്‌സിറ്റിന് അനുകൂലമാകും എന്നാണ് ജെറമി ഹണ്ടിനെയും,ബ്രിട്ടന്റെ ധനമന്ത്രി ജോര്‍ജ് ഓസ്‌ബോണിനെയും പോലുള്ളവരുടെ വിചാരം.നിയമപരമായി തന്നെ ഒരിക്കല്‍ കൂടി റഫറണ്ടം നടത്താനുള്ള പഴുതുകള്‍ ഉണ്ടെന്നതിനാല്‍ അതിനുള്ള സാധ്യതകള്‍ ഏറെയാണ്.

Scroll To Top