Wednesday November 22, 2017
Latest Updates

ബ്രക്സിറ്റിന്റെ പേരില്‍ ഒരൊറ്റ യൂറോപ്യനെയും ബ്രിട്ടന്‍ പുറത്താക്കില്ലെന്ന ഉറപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രക്സിറ്റിന്റെ പേരില്‍ ഒരൊറ്റ യൂറോപ്യനെയും ബ്രിട്ടന്‍ പുറത്താക്കില്ലെന്ന ഉറപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍ : ബ്രക്സിറ്റിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ കുടുംബങ്ങള്‍ക്ക് വേര്‍പിരിയേണ്ടി വരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മെയുടെ ഉറപ്പ്.

യുകെയില്‍ കഴിയുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ മൂന്ന് മില്യണ്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബത്തിനും ആശ്വാസം പകരുന്നതാണ് ഈ പ്രസ്താവന.ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു ശേഷം സംസാരിക്കുകയായിരുന്നു മെയ്.എന്നാല്‍ ഈ ഉറപ്പ് പാലിക്കണമെങ്കില്‍ 27 അംഗരാജ്യങ്ങളില്‍ കഴിയുന്ന യുകെ പൗരന്മാരുടെ അതേതരത്തിലുള്ള അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.റസിഡന്‍സ്യല്‍ അവകാശങ്ങളുടെ കാര്യത്തില്‍ മുന്‍കൂട്ടി അന്തിമ തിയ്യതി തീരുമാനിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍ കോര്‍ട് ഓഫ് ജസ്റ്റീസിനുള്ള അധികാരം നിലനിര്‍ത്തണമെന്ന ആവശ്യം അവര്‍ തള്ളുകയും ചെയ്തു.ബ്രിട്ടനില്‍ അഞ്ച് വര്‍ഷമായി താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ആവശ്യമെങ്കില്‍ രാജ്യത്ത് തുടരാനും പെന്‍ഷന്‍,ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമ-പെന്‍ഷനുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനും അവകാശമുണ്ടാവുമെന്നും അവര്‍ പറഞ്ഞു.അത്രയും കാലം ആകാത്തവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കാലാവധി തികയുംവരെ അവിടെ തുടരാനും അനുവദിക്കും.നിശ്ചിത തിയ്യതിക്കു ശേഷമെത്തുന്ന ബ്രക്സിറ്റിനു മുമ്പും എത്തുന്നവര്‍ക്ക് ഗ്രേസ് പീരിയഡും അനുവദിക്കും.മെയ് പറഞ്ഞു.

Scroll To Top