Monday November 20, 2017
Latest Updates

ബ്രക്സിറ്റ് :നഴ്‌സുമാരടക്കമുള്ളവര്‍ അയര്‍ലണ്ട് വിട്ടുപോകാനുള്ള സാധ്യതയൊരുക്കും ,ആരോഗ്യരംഗത്ത് ഗുരുതരപ്രത്യാഘാതമുണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി  ലോകാരോഗ്യ സംഘടന

ബ്രക്സിറ്റ് :നഴ്‌സുമാരടക്കമുള്ളവര്‍ അയര്‍ലണ്ട് വിട്ടുപോകാനുള്ള സാധ്യതയൊരുക്കും ,ആരോഗ്യരംഗത്ത് ഗുരുതരപ്രത്യാഘാതമുണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി  ലോകാരോഗ്യ സംഘടന

ഡബ്ലിന്‍ : ബ്രക്സിറ്റ് അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് .ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്താകുന്ന പക്ഷം അയര്‍ലണ്ടിന്റെ ആരോഗ്യരംഗത്തുനിന്നും അങ്ങോട്ടേക്ക് പ്രൊഫഷണനലുകള്‍ പോകാനുള്ള സാധ്യതമുന്നില്‍ക്കണ്ടാണ് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യപ്രവര്‍ത്തന വിഭാഗം ഡയറക്ടര്‍ ജിം കാംപ്ബെല്‍ ഈ നിരീക്ഷണം നടത്തിയത്.ഇപ്പോള്‍ത്തന്നെ ആരോഗ്യരംഗത്ത് വെല്ലുവിളികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന അയര്‍ലണ്ടിന് ബ്രക്സിറ്റും അങ്ങനെ കൂടുതല്‍ ദോഷമുണ്ടാക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ഡബ്ലിനിലെ ബാള്‍സ് ബ്രിഡ്ജില്‍ റോയല്‍ ഡബ്ലിന്‍ സൊസൈറ്റി സംഘടിപ്പിച്ച നാലു ദിവസത്തെ ഗ്ലോബല്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ് ഫോര്‍ ഹെല്‍ത്ത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാംപ്ബെല്‍ .

ആരോഗ്യ വകുപ്പ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ട്രിനിറ്റി കോളേജ് ഡബ്ലിന്‍, ഹെല്‍ത്ത് സര്‍വീസ് എക്സിക്യുട്ടീവ്, ഐറിഷ് എയ്ഡ്, ഗ്ലോബല്‍ ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ് നെറ്റ് വര്‍ക്ക് എന്നിവയാണ് ഈ ഫോറം സംഘടിപ്പിച്ചത്.

ഉഭയകക്ഷി ഉടമ്പടിയിലൂടെ യു.കെ യൂറോപ്യന്‍ യൂണിയനിലെ കുടിയേറ്റ തൊഴിലാളികളെ ബ്രിട്ടനിലേക്ക് എത്തിക്കാന്‍ ഏറെ സാധ്യതയുണ്ട്.അത് ഏറ്റവും കൂടുതല്‍ ബാധിക്കുക അയല്‍ക്കാരായ അയര്‍ലണ്ടിനെയാകും.

അയര്‍ലണ്ടിന്റെ ആരോഗ്യ രംഗത്തെ റിക്രൂട്ട് മെന്റും ജീവനക്കാരെ നിലനിര്‍ത്തുന്നതും ഇതിനകം തന്നെ വെല്ലുവിളികള്‍ നേരിടുകയാണ്.ബ്രക്സിറ്റ് പ്രാവര്‍ത്തികമാകുന്നതോടെ ഈ രംഗത്ത് പ്രൊഫഷണലുകളുടെ കൂടുതല്‍ ക്ഷാമം രൂക്ഷമാകും. ഇയുവില്‍ നിന്നും പുറത്തു പോകാനുള്ള ‘യുകെയുടെ തീരുമാനം ഇതിനകം ബ്രിട്ടനിലെ കുടിയേറ്റത്തെയും എന്‍.എച്ച്.എസില്‍ ജോലി ചെയ്യാനുള്ള ആളുകളുടെ വ്യക്തിപരമായ തീരുമാനങ്ങളേയും വലിയ തോതില്‍ ആകര്‍ഷിച്ചിട്ടുണ്ട്.ജോലി നല്‍കാനുള്ള നിയമങ്ങള്‍ ലഘൂകരിക്കാന്‍ എന്‍ എച് എസ് തയാറായിട്ടുണ്ട്.

‘യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള റിക്രൂട്ട്മെന്റില്‍ യുകെ അധിക സമ്മര്‍ദം നേരിട്ടാല്‍ ആരോഗ്യപരിചരണ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ അവര്‍ വലിയ ശ്രമം നടത്തും.അയല്‍ രാജ്യമെന്ന നിലയില്‍ അയര്‍ലണ്ടിലെ ആരോഗ്യ പ്രവര്‍ത്തകരും യു.കെ.യിലേക്ക് ആകൃഷ്ടരാകും.

പരമ്പരാഗത ഉഭയകക്ഷി കരാറുള്ളതിനാല്‍ യൂ കെയിലേയ്ക്ക് മാറാന്‍ അതിനവര്‍ക്ക് തടസ്സവുമുണ്ടാകില്ല.അങ്ങനെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിച്ചാല്‍ അയല്‍ രാജ്യക്കാര്‍ക്ക് അങ്ങോട്ടുപോകാനുള്ള അവസരമാകും. അതിനാല്‍ പ്രത്യേകിച്ചും ബ്രെക്സിറ്റ് അയര്‍ലണ്ടിന്റെ ആരോഗ്യരംഗത്ത് ദീര്‍ഘകാലം സ്വാധീനം ചെലുത്തുമെന്ന് മുന്നില്‍ക്കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.2030 ഓടെ, 18 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് വരുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വന്തം പൗരന്മാരെ ഉപയോഗിച്ച് ഒരു സുസ്ഥിര തൊഴില്‍ശക്തി കെട്ടിപ്പടുക്കുകയാണ് അതിനെ അതിജീവിക്കുന്നതിനുള്ള പോംവഴി.വിദേശകുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കാതെ അയര്‍ലണ്ടിന്റെ സാധ്യത പരമാവധി ഉപയോഗിക്കണമെന്നും കാംപ്ബെല്‍ പറഞ്ഞു.

Scroll To Top