Thursday December 08, 2016
Latest Updates

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഏറ്റവും വലിയ തിരിച്ചടി അലര്‍ലണ്ടിന്

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഏറ്റവും വലിയ തിരിച്ചടി അലര്‍ലണ്ടിന്

ലണ്ടന്‍ :ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ അയര്‍ലണ്ടിന് സാമ്പത്തികപരമായി വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പഠനം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എല്‍.എസ്.ഇ) നടത്തിയ ഗവേഷണത്തിലാണ് അയര്‍ലണ്ട് നേരിടാന്‍ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്.

നിലവിലുള്ള സൂചനകള്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ഹിതപരിശോധനയ്ക്ക് അനുകൂലമായി ബ്രിട്ടണിലെ ഭൂരിപക്ഷം പേരും വിധിയെഴുതിയേക്കും എന്ന സാഹചര്യമാണ് നിലവിലുള്ളത്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യം (Brexit) ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുമെന്നും, ഇത് ആനുപാതികമായി അയര്‍ലണ്ടിനെയും മോശമായി ബാധിക്കുമെന്നും ഗവേഷണം പറയുന്നു. 2008ല്‍ സംഭവിച്ച ആഗോളസാമ്പത്തിക മാന്ദ്യത്തിന് സമാനമായിരിക്കും ബ്രിട്ടനിലെ സാഹചര്യമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അയര്‍ലണ്ടിന്റെ സാമ്പത്തിക വരവില്‍ 1% മുതല്‍ 2.4% വരെ ഇടിവുണ്ടാകാനും സാധ്യതയുണ്ട് എന്ന് എല്‍.എസ്.ഇ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തോമസ് സാംപ്‌സണ്‍ പറഞ്ഞു. ബ്രിട്ടനുമായി വലിയ കച്ചവട ബന്ധങ്ങളുള്ളതിനാലാണ് അയര്‍ലണ്ടും പ്രതിസന്ധി നേരിടേണ്ടി വരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയര്‍ലണ്ടിനു പുറമെ നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടതായി വരുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. 2017നു മുമ്പാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകണോ വേണ്ടയോ എന്ന് ആത്യന്തികമായി തീരുമാനിക്കുക

Scroll To Top