Thursday December 08, 2016
Latest Updates

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ വിദേശ നിക്ഷേപത്തില്‍ അയര്‍ലണ്ട് നേട്ടമുണ്ടാക്കുമെന്ന് പഠനം

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ വിദേശ നിക്ഷേപത്തില്‍ അയര്‍ലണ്ട് നേട്ടമുണ്ടാക്കുമെന്ന് പഠനം

ഡബ്ലിന്‍:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യമുണ്ടായാല്‍ (ബ്രെക്‌സിറ്റ്), ബ്രിട്ടനുമായി ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധങ്ങളുള്ള അയര്‍ലണ്ടിന് കനത്ത സാമ്പത്തിക അസന്തുലിതാവസ്ഥ നേരിടേണ്ടി വരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ അയര്‍ലണ്ട് വലിയ നേട്ടമുണ്ടാക്കുമെന്നാണ് പുതിയ ഗവേഷണം പറയുന്നത്. ബ്രിട്ടന്‍ അംഗത്വം വേണ്ടെന്നു വയ്ക്കുന്നതോടെ വിദേശ കമ്പനികള്‍ നിക്ഷേപത്തിനായി സമീപിക്കുന്നത് അയര്‍ലണ്ടിനെയാകും. എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ ഗവേഷണം നടത്തിയത്.

അതേസമയം ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ കോര്‍പ്പറേഷന്‍ ടാക്‌സ് വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ നിക്ഷേപകര്‍ അയര്‍ലണ്ട് തേടി വരാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. 2013 വരെയുള്ള 10 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ യൂണിയനില്‍ നടന്ന വിദേശ നിക്ഷേപങ്ങളെക്കുറിച്ച് പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനങ്ങളിലെത്തിയത്.

ഗവേഷകരുടെ അഭിപ്രായത്തില്‍ ബ്രിട്ടനും അയര്‍ലണ്ടും നിക്ഷേപകര്‍ക്ക് ഒരു പോലെയാണ്. എന്നാല്‍ ബ്രിട്ടന്‍ ഇ.യു വിട്ടാല്‍ നിക്ഷേപകര്‍ക്ക് പ്രിയം അയര്‍ലണ്ടിനോടാകും.

ബ്രെക്‌സിറ്റിന്റെ പ്രധാനപ്പെട്ട അന്തരഫലം, അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതിക്ക് വലിയ തോതില്‍ കുറവുണ്ടാകും എന്നതാണ്. ഇത് അര്‍ലണ്ടിന്റെ സാമ്പത്തിക മേഖലയെ മോശമായി ബാധിക്കുകയും ചെയ്യും.

അതേസമയം ബ്രിട്ടനു പുറമെ അയര്‍ലണ്ടും ഇ.യു വിടുകയാണ് എന്ന വാര്‍ത്ത പ്രധാനമന്ത്രി എന്‍ഡ കെന്നി നിഷേധിച്ചു. യൂറോ, യൂറോസോണ്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള അയര്‍ണ്ടിന്റെ ബന്ധം നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി

Scroll To Top