Monday December 11, 2017
Latest Updates

ബ്രെക്‌സിറ്റ് നടപടികള്‍ നീളും,യൂറോപ്യന്‍ യൂണിയന് 20 ബില്യണ്‍ യൂറോയുടെ അധിക സഹായം പ്രഖ്യാപിച്ച് ബ്രിട്ടണ്‍ 

ബ്രെക്‌സിറ്റ് നടപടികള്‍ നീളും,യൂറോപ്യന്‍ യൂണിയന് 20 ബില്യണ്‍ യൂറോയുടെ അധിക സഹായം പ്രഖ്യാപിച്ച് ബ്രിട്ടണ്‍ 

ഡബ്ലിന്‍:ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള സമയപരിധി നീളുമെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി.2019 ല്‍ ബ്രെക്‌സിറ്റാവുമെന്ന ആദ്യ പ്രസ്താവനകളില്‍ നിന്നും മാറേണ്ടി വരുമെന്ന സൂചനകളാണ് തെരേസ മെയ് നല്‍കുന്നത്.

ബ്രെക്സിറ്റ് ചര്‍ച്ചകളിലെ ഏറ്റവും വലിയ കീറാമുട്ടികളിലൊന്നാണ് യുകെയില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ ഡൈവോഴ്സ് ബില്‍ വകയില്‍ ആവശ്യപ്പെട്ടിരിക്കുന്ന . ഈ വകയില്‍ യാതൊരു വിധത്തിലുമുള്ള പണവും നല്‍കില്ലെന്നായിരുന്നു തെരേസയും കൂട്ടരും ഈ അടുത്ത കാലം വരെ ഉറച്ച് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സുഗമമായ രീതിയില്‍ ബ്രെക്സിറ്റ് മുന്നോട്ട് പോകുന്നതിനായി യൂറോപ്യന്‍യൂണിയന് 20 ബില്യണ്‍ പൗണ്ട് അടയക്കാന്‍ തയ്യാറാണെന്നാണ് തെരേസ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന് പകരമായി രണ്ട് വര്‍ഷത്തെ ട്രാന്‍സിഷന്‍ ഡീലാണ് ബ്രസല്‍സിനോട് തെരേസ ആവശ്യപ്പെടാന്‍ പോകുന്നത്. ബ്രെക്സിറ്റ് വിലപേശല്‍ കാലത്ത് ബ്രിട്ടന്റെ വ്യാപാര വാണിജ്യങ്ങളില്‍ ബ ുദ്ധിമുട്ട് വരാതിരിക്കാനാണ് ട്രാന്‍സിഷന്‍ ഡീലിനായി തെരേസ കിണഞ്ഞ് ശ്രമിക്കുന്നത്. ബ്രസല്‍സ് സഖ്യത്തില്‍ നിന്നും യുകെയ്ക്ക് വിട്ട് പോരുന്നതിനുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമായ വീണ്ടും തുടങ്ങുന്നതിനും ബ്രെക്സിറ്റിന്റെ ഫലമായി യൂണിയന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന നഷ്ടമില്ലാതാക്കുന്നതിനുമാണ് തെരേസ 2020 അവസാനത്തോടെ 20 ബില്യണ്‍ പൗണ്ട് നല്‍കാമെന്ന് ഉറപ്പേകിയിരിക്കുന്നത്.

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്ന പ്രക്രിയകളും ചര്‍ച്ചകളും പുരോഗമിക്കുന്ന രണ്ട് വര്‍ഷത്തിനിടെ യൂണിയനിലെ മറ്റൊരു അംഗരാജ്യത്തിനും നഷ്ടമുണ്ടാകില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഇത് പ്രകാരം ഉറപ്പേകുന്നുണ്ട്. യൂണിയന്റെ ഏക വിപണി അഥവാ സിംഗിള്‍ മാര്‍ക്കറ്റ് ഇക്കാലത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും തുടര്‍ന്ന് നല്ല വ്യവസ്ഥകളോട് കൂടി വ്യാപാര കരാറുണ്ടാക്കാനുള്ള സാഹചര്യമൊരുക്കണമെന്നും തേരെസ ആവശ്യപ്പെടുന്നു.

തന്റെ സുപ്രധാനമായ ബ്രെക്‌സിറ്റ് പ്രസംഗത്തിന് കാബിനറ്റ് അംഗങ്ങള്‍ ഏകകണ്ഠമായി അംഗീകാരമേകിയതിനെ തുടര്‍ന്നായിരുന്നു 20 ബില്യണ്‍ പൗണ്ട് പ്രഖ്യാപനം തെരേസ നടത്തിയത്.

അടുത്ത ആഴ്ച വീണ്ടും തുടങ്ങുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ നിര്‍ണായകമായ കാര്യങ്ങളില്‍ നീക്ക് പോക്കുണ്ടാകണമന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കല്‍ ബാര്‍ണിയര്‍ ആവശ്യപ്പെട്ടതിന് പുറകെയാണ് തെരേസയും കാബിനറ്റും ഇത് സംബന്ധിച്ച സുപ്രധാനമായ ഈ തീരുമാനങ്ങളെടുത്തിരിക്കുന്നതെന്നതും ഗൗരവമര്‍ഹിക്കുന്നു.

Scroll To Top