Saturday December 10, 2016
Latest Updates

യൂറോപ്യന്‍ യൂണിയന്‍ വിടാനുറച്ച് ബ്രിട്ടണ്‍,ഭൂരിപക്ഷം സര്‍വേകളും ബ്രെക്‌സിറ്റിന് അനുകൂലം

യൂറോപ്യന്‍ യൂണിയന്‍ വിടാനുറച്ച് ബ്രിട്ടണ്‍,ഭൂരിപക്ഷം സര്‍വേകളും ബ്രെക്‌സിറ്റിന് അനുകൂലം

ഡബ്ലിന്‍:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണോ വേണ്ടയോ എന്ന ജനഹിതപരിശോധനയ്ക്ക് 12 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇതുമായി ബന്ധപ്പെട്ട് നടന്ന സര്‍വേകളില്‍ ഭൂരിപക്ഷം പേരും ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ ദി ഇന്‍ഡിപെന്‍ഡന്റ് കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയില്‍, 55% പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്തുവരണം എന്ന് ആഗ്രഹിക്കുന്നവരാണ്. ജൂണ്‍ 23നാണ് ജനഹിത പരിശോധന.

ദി ഇന്‍ഡിപെന്‍ഡന്റും ഒആര്‍ബിയും നടത്തിയ സര്‍വേയില്‍ പങ്കെടുത്തത് 2,000 പേരാണ്. ഇതില്‍ 55% പേര്‍ ബ്രെക്‌സിറ്റിനെ പിന്തുണച്ചു. ഇന്‍ഡിപെന്‍ഡന്റ് മുമ്പ് നടത്തിയ സര്‍വേയില്‍ 51% പേരായിരുന്നു ബ്രെക്‌സിറ്റിനെ പിന്തുണച്ചത്.

ബ്രെക്‌സിറ്റ് സംഭവിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ആകെ തകിടം മറിയുമെന്നാണ് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്. ഇതിന്റെ അലയൊലികള്‍ അയര്‍ലണ്ടിലുമെത്തും. ബ്രിട്ടനു പുറമെ ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടിവരിക അയര്‍ലണ്ടിനാണെന്നും വിലയിരുത്തലുകളുണ്ട്.

Scroll To Top