Friday May 26, 2017
Latest Updates

ബ്രെക്‌സിറ്റ് പേടിച്ച് ഐറിഷ്‌കാര്‍ തിരിച്ചു വരുന്നു,പാസ്‌പോര്ട്ട് ഓഫിസിലെ തിരക്ക് ,200 പേരേ കൂടി ജോലിയ്‌ക്കെടുത്തു

ബ്രെക്‌സിറ്റ് പേടിച്ച് ഐറിഷ്‌കാര്‍ തിരിച്ചു വരുന്നു,പാസ്‌പോര്ട്ട് ഓഫിസിലെ തിരക്ക് ,200 പേരേ കൂടി ജോലിയ്‌ക്കെടുത്തു

ഡബ്ലിന്‍:തിരക്കുമൂലം പ്രവര്‍ത്തനം മന്ദീഭവിച്ച അയര്‍ലണ്ടിലെ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് പുതിയ തൊഴിലാളികള്‍. ഇരുനൂറോളം താല്‍ക്കാലിക തൊഴിലാളികളാണ് പുതിയ ജോലിക്കെടുത്തിരിക്കുന്നത്. ഇതോടെ അനിശ്ചിതത്വത്തിലായിരുന്ന പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നേരാം വിധം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വിദേശകാര്യമന്ത്രി ചാര്‍ലി ഫ്‌ലാനഗനാണ് പുതിയ തൊഴിലാളികളെ നിയമിക്കുന്ന വിവരം അറിയിച്ചത്.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തിന് (ബ്രെക്‌സിറ്റ്) വന്‍ പിന്തുണ ലഭിച്ചതോടെ ബ്രിട്ടിഷ് പൗരത്വതില്‍ തുടരുന്ന പല ഐറിഷ്‌കാരും തിരിച്ചുവരവിനൊരുങ്ങുന്നുണ്ട്. അപേക്ഷകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ഹെല്‍പ്പ്‌ലൈനും നിര്‍ത്തിയിരുന്നു.
ബ്രെക്‌സിറ്റ് വിഷയത്തില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതില്‍ അയര്‍ലണ്ടുകാര്‍ക്ക് കടുത്ത ആശങ്കയാണുള്ളത്. ഐറിഷ് പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് അടുത്ത കാലത്തായി ഉണ്ടാകുന്നത്.

Scroll To Top