Saturday December 10, 2016
Latest Updates

ബ്രെക്‌സിറ്റ് ക്യാംപെയ്ന്‍:അഭിപ്രായ സര്‍വ്വേകളില്‍ തുല്യബലാബലം

ബ്രെക്‌സിറ്റ് ക്യാംപെയ്ന്‍:അഭിപ്രായ സര്‍വ്വേകളില്‍ തുല്യബലാബലം

ലണ്ടൻ:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണോ (ബ്രെക്‌സിറ്റ്) എന്നതു സംബന്ധിച്ച് ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള ക്യാംപെയ്‌ന് തുടക്കമായി. ജൂണ്‍ 23നാണ് ഇക്കാര്യത്തില്‍ ജനഹിതം ആരാഞ്ഞുകൊണ്ടുള്ള വോട്ടെടുപ്പ്.

നിലവില്‍ ബ്രിട്ടിഷ് പൗരന്മാര്‍ക്ക് ഇക്കാര്യത്തില്‍ ഏകകണ്ഠമായി ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഒപ്പിനിയന്‍ പോളുകള്‍ പറയുന്നത്.ഏറ്റവും അവസാനം നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 40 % പേര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് അഭിപ്രായപ്പെടുമ്പോള്‍ 39 % പേര്‍ ബ്രിട്ടന് സ്വന്തം അസ്ത്വിത്വം വേണമെന്ന് ആവശ്യപ്പെടുന്നു.16 % പേര്‍ ഇതേ വരെ ഇതുസംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.എന്നാല്‍ 5 % പേര്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നേയില്ല എന്ന നിലപാടിലാണ്.

അതേസമയം യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന പക്ഷം തങ്ങള്‍ സാമ്പത്തികമായി സുരക്ഷിതരായിരിക്കുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറയുന്നത്. ‘ബ്രിട്ടന്‍ സ്‌ട്രോങ്ങര്‍ ഇന്‍ യൂറോപ്പ്’ എന്ന പേരില്‍ അദ്ദേഹം നടത്തിയ ക്യാംപെയ്‌ന് വലിയ പിന്തുണ ലഭിച്ചിട്ടുമുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വരണം എന്നാവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും ക്യാംപെയ്ന്‍ ആരംഭിച്ചു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നത്, രാജ്യത്തെ പല മേഖലകളിലും പ്രതികൂലമായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) അടക്കമുള്ളവ ഇക്കാര്യത്തില്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് അയര്‍ലണ്ടിനെയും മോശമായി ബാധിക്കും.

Scroll To Top