Sunday December 17, 2017
Latest Updates

ബ്രക്സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെടുന്ന പക്ഷം  അയര്‍ലണ്ടിന് പണം നല്‍കേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രക്സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെടുന്ന പക്ഷം  അയര്‍ലണ്ടിന് പണം നല്‍കേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ഡബ്ലിന്‍ :ബ്രക്സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെടുന്ന പക്ഷം അയര്‍ലണ്ടിന് പണം നല്‍കേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അഭിപ്രായമുയരുന്നു.സ്റ്റബിലിറ്റി മെക്കാനിസത്തിന് നേതൃത്വം വഹിക്കുന്ന ജര്‍മന്‍ യൂണിയന്‍ നേതാവ് ക്ലൗസ് റെഗ്ലിംഗാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് അയര്‍ലണ്ടിന് ലഭിക്കുന്ന അപൂര്‍വ അംഗീകാരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.ബെല്‍ജിയത്തിലെ യൂറോപ്യന്‍ പബ്ലിക് അഫയേഴ്സ് സ്‌കൂളായ ബ്രുഗ്സ് കോളജില്‍ നടത്തിയ പ്രസംഗത്തിലാണ് ഇദ്ദേഹം ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്.

ബ്രക്സിറ്റ് ചര്‍ച്ചകളുടെ അനിശ്ചിതത്വം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ ബ്രക്സിറ്റ് നെഗോഷിയേറ്റര്‍ മിഷേല്‍ ബാര്‍നിയറുടെ മുന്നറിയിപ്പില്‍ ഉരുത്തിരിഞ്ഞ ആശങ്കയുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞതെന്നാണ് കരുതുന്നത്. 2019 മാര്‍ച്ചിലാണ് ബ്രിട്ടന്‍ ഇ.യു.വിടുന്നത്.

‘അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ ബ്രെക്സിറ്റോടെ വളരെ കുഴപ്പത്തിലാകും.അയര്‍ലണ്ടിലേക്കുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കാനുസരിച്ച് വ്യതിയാനങ്ങളുണ്ടാകും. അയര്‍ലണ്ടിനും വടക്കന്‍ അയര്‍ലണ്ടിനുമിടയിലുള്ള അതിര്‍ത്തി സംബന്ധിച്ച വിഷയത്തിന് ബ്രക്സിറ്റ് ചര്‍ച്ചകളില്‍ മുന്തിയ പ്രാധാന്യമുണ്ട്.ബ്രക്സിറ്റിനു ശേഷം അതിര്‍ത്തി പൂര്‍ണമായും തുറന്നിടണമെന്നാണ് അയര്‍ലണ്ടിന്റെ ആവശ്യം.യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ മോചിതമാകുമ്പോള്‍ ഇത്തരം എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടതാണ്’ക്ലൗസ് റെഗ്ലിംഗ് പറഞ്ഞു.

ചര്‍ച്ചകള്‍ വൈകുംതോറും അയര്‍ലണ്ടിന് ഉണ്ടാവുന്ന നഷ്ട്ടം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ മാര്‍ഗം കണ്ടെത്തണം എന്നാണ് നിര്‍ദേശം.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, യൂറോപ്യന്‍ കമ്മീഷന്‍ ജീന്‍ ക്ലോഡ് ജുങ്കര്‍ എന്നിവരുള്‍പ്പെട്ട യൂറോ മേഖലയിലെ പ്രധാന പരിഷ്‌കാരത്തോടുള്ള നിര്‍ദേശങ്ങളുടെ ഭാഗം കൂടിയാണ് ഈ ആശയമെന്നും നിരീക്ഷണമുണ്ട്. യൂറോസോണ്‍ പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഡിസംബര്‍ 15ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ ഉണ്ടാകും.ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മറ്റൊരു ഉച്ചകോടിയിലും ഇതുസംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Scroll To Top