Friday March 24, 2017
Latest Updates

ബ്രെക്‌സിറ്റിന് പിന്തുണ കൂടുന്നു ,പൗണ്ട് മൂല്യമിടിയുന്നു

ബ്രെക്‌സിറ്റിന് പിന്തുണ കൂടുന്നു ,പൗണ്ട് മൂല്യമിടിയുന്നു

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം (ബ്രെക്‌സിറ്റ്) എന്ന അഭിപ്രായത്തിന് പിന്തുണ കൂടിവരുന്ന സാഹചര്യത്തില്‍ ബ്രിട്ടിഷ് കറന്‍സിയായ പൗണ്ടിന് മൂല്യമിടിയുന്നു. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ജനഹിത പരിശോധനയ്ക്ക് പത്ത് ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട സര്‍വേയില്‍ 53% ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നതും 47% എതിര്‍ക്കുന്നതുമായാണ് കണക്കുകള്‍. രണ്ടാഴ്ച മുമ്പ് നടത്തിയ സര്‍വേയേക്കാള്‍ ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നവര്‍ രണ്ട് പോയിന്റ് വര്‍ദ്ധിച്ചിരിക്കുകയാണ്.

ബ്രെക്‌സിറ്റിന് പിന്തുണ കൂടിയ സാഹചര്യത്തില്‍ ബ്രിട്ടിഷ് പൗണ്ടിന് കഴിഞ്ഞ എട്ട് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കാണ് ഇപ്പോള്‍. ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ പൗണ്ടിന് 15 മുതല്‍ 20% വരെ മൂല്യത്തകര്‍ച്ച ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്.

Scroll To Top