Friday December 09, 2016
Latest Updates

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നീക്കം:ബ്രിട്ടിഷ് പൗണ്ടിന്റെ വില കുത്തനെ ഇടിയുന്നു

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നീക്കം:ബ്രിട്ടിഷ് പൗണ്ടിന്റെ വില കുത്തനെ ഇടിയുന്നു

ലണ്ടന്‍ :ബ്രിട്ടിഷ് മലയാളികള്‍ക്ക് തിരിച്ചടിയായി പൗണ്ടിന്റെ മൂല്യത്തില്‍ ആശങ്ക.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്ന ഹിതപരിശോധനാ വിഷയവും അതിനെ ചുറ്റിപ്പറ്റി ഉണ്ടായിരിക്കുന്ന രാഷ്ട്രീയ ചേരിതിരിവും അനുബന്ധ അണിയറകളികളും മൂലം പൗണ്ട് ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍..
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ആവശ്യപ്പെടുന്നവരുടെ ശക്തി കൂടിയതോടെയാണ് പൗണ്ടിന്റെ മൂല്യം കുറയാന്‍ തുടങ്ങിയത്. ജൂണില്‍ നടക്കുന്ന ഹിതപരിശോധനാ പ്രചാരണം ശക്തിപ്പെടുന്നതിന് അനുസരിച്ച് പൗണ്ടിന്റെ മൂല്യവും ഇടിയുമെന്നാണ് പ്രചാരണം.
മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ സ്ഥിരതയില്‍ തുടരുമ്പോള്‍ പൗണ്ടിന്റെ മൂല്യം ആഭ്യന്തര സംഭവങ്ങളുടെ പേരില്‍ കുറഞ്ഞുവന്നു.

പൗണ്ടിനു മുന്നില്‍ കഴിഞ്ഞ ആഴ്ച്ച യൂറോയും വളര്‍ച്ചാ നിരക്കില്‍ കരുത്ത് നേടി.പൌണ്ടിന്റെ വിനിമയനിരക്ക് 95 ആണെങ്കിലും വിനിമയം നടക്കുന്നത് അതിനും താഴെയാണ്.ഒരു ഘട്ടത്തില്‍ നാമമാത്ര വ്യത്യാസം മാത്രമാണ് പൌണ്ടും യൂറോയും തമ്മില്‍ ഉണ്ടായിരുന്നത്.ഇന്നലത്തെ യൂറോയുടെ വില രൂപയാണ്.

ഇങ്ങനെ പോയാല്‍ വൈകാതെ രൂപക്കെതിരെ മൂല്യം 90 നും താഴെപോകുമെന്ന് പ്രചാരണമുണ്ട്. 105 പിന്നിട്ട സ്ഥിതിയില്‍ നിന്നാണ്പൗണ്ടിന്റെ മൂല്യം ഇത്രയും ഇടിവ് രേഖപ്പെടുത്തിയത്.
ഏഴ് വര്‍ഷത്തെ കൂടിയ വേഗതയിലുള്ള താഴ്ചയാണിത്.യൂറോയുടെ ഇന്നലത്തെ വില 95 രൂപയാണ്.
ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ആവശ്യക്കാരുടെ കൂട്ടത്തിലെത്തിയതോടെയാണ് പൗണ്ടിന്റെ മൂല്യംകാര്യമായി ഇടിഞ്ഞു തുടങ്ങിയത്.
യൂറോപ്പ് വിട്ടാല്‍ അത് വലിയ തിരിച്ചടിയാണെന്ന് എതിര്‍ ചേരിയുടെ പ്രചാരണവും അതിന്റെ പേരിലുള്ള സങ്കല്‍പ്പങ്ങളും അനുമാനങ്ങളും ആണ് പൗണ്ടിന് തിരിച്ചടിയായത്.
ജൂണിലെ ഹിതപരിശോധന അടുത്ത് വരുന്നതോടെ അതിനായുള്ള ഇരു പക്ഷത്തിന്റെയും പ്രചാരവും തീവ്രവാകും. ഈ അവസരത്തില്‍ പൗണ്ടിന്റെ മൂല്യം എവിടെ ചെന്ന് നിലക്കുമെന്ന ആശങ്ക വിദേശ മലയാളികള്‍ക്ക് ഉണ്ട്.
2013ല്‍ രൂപക്കെതിരെ പൗണ്ട് 105 പിന്നിട്ടിരുന്നു. നേരത്തെ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ പ്രവാസികള്‍ക്ക് നേട്ടമായിരുന്നു
ഡോളറിനൊപ്പം പൗണ്ടും കരുത്ത് ആര്‍ജ്ജിച്ചിരുന്നു. അന്ന് നാട്ടിലേയ്ക്ക് പണം ഒഴുകുകയായിരുന്നു. ഇപ്പോള്‍ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്കിനും കുറവുണ്ടായി.യൂ കെ യിലെ കൂടിയ ജീവിത ചിലവും കൂടിയാവുമ്പോള്‍ അയര്‍ലണ്ട് അടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് മിച്ചം വെയ്ക്കാനുള്ള ശേഷിയും യൂ കെയിലെ ഇന്ത്യാകാര്‍ക്ക് കുറവാണെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Scroll To Top