Monday July 24, 2017
Latest Updates

ബ്രെക്‌സിറ്റ് വഴി അയര്‍ലണ്ടിന് 40000 തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുമെന്ന് സെന്‍ട്രല്‍ ബാങ്ക്,വിദേശ നിക്ഷേപം വന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് അയര്‍ലണ്ടിന് നഷ്ടക്കച്ചവടമാകും

ബ്രെക്‌സിറ്റ് വഴി അയര്‍ലണ്ടിന് 40000 തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുമെന്ന് സെന്‍ട്രല്‍ ബാങ്ക്,വിദേശ നിക്ഷേപം വന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് അയര്‍ലണ്ടിന് നഷ്ടക്കച്ചവടമാകും

ഡബ്ലിന്‍ : അയര്‍ലണ്ടിന് ബ്രക്സിറ്റ് വന്‍ നഷ്ടങ്ങളുണ്ടാക്കുമെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍.അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40,000 ജോലികളാണ് അത് നഷ്ടപ്പെടുത്തുകയെന്നാണ് മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഗബ്രിയേല്‍ ഫഗാന്റെ വിലയിരുത്തല്‍.എല്ലാ തലത്തിലും അയര്‍ലണ്ടിന്റെ സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുന്നതാണ് ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റം.ആഗോള ഉല്‍പ്പാദനം അടുത്ത വര്‍ഷത്തിനുള്ളില്‍ മൂന്നു ശതമാനം കുറയും.ഇക്കണോമിക് ആന്റ് സോഷ്യല്‍ റിസേര്ഡച് ഇന്‍സ്റ്റിറ്റ്യൂട്ടും സാമ്പത്തികകാര്യ വകുപ്പും ചേര്‍ന്നു നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലെന്നും ഫഗാന്‍ കൂട്ടിച്ചേര്‍ത്തു.

സ്വതന്തമായ വ്യാപാര കരാറുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും.ചെറുതും ഇടത്തരം വ്യാപാരമേഖലയെ അത് വളരെ ഗുരുതരമായി ബാധിക്കും.–ഫഗാന്‍ പറഞ്ഞുബ്രക്സിറ്റ് ഉയര്‍ത്തുന്ന സാമ്പത്തിക അസ്ഥിരതകള്‍ കൈകാര്യം ചെയ്യുന്നതിന് അടിയന്തിരമായ സാമ്പത്തിക നടപടികള്‍ ഉണ്ടായേ തീരു.

എന്നിരുന്നാലും ബ്രക്സിറ്റ് പുതിയ അവസരങ്ങളും കൊണ്ടുവരുമെന്നും ഫഗാന്‍ പറഞ്ഞു.നേരിട്ടുള്ള വിദേശ നിക്ഷേപം വളരെ സാധ്യത നല്‍കുന്നതാണ്. യുകെ കേന്ദ്രീകരിച്ചുള്ള വിദേശ നിക്ഷേപകര്‍ അയര്‍ലണ്ടിലേക്ക് ചുവട് മാറ്റുമെന്നാണ് കരുതുന്നത്.

വിദേശത്തു നിന്നും നേരിട്ടുള്ള നിക്ഷേപം ഇവിടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കാം.ഇത് സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതാണ്.എന്നാല്‍ ഈ നിക്ഷേപം പ്രോപ്പര്‍ട്ടി മേഖലയില്‍ ചില വെല്ലുവിളികളും ഉയര്‍ത്തിയേക്കും.ബ്രക്സിറ്റുമായി ബന്ധപ്പെട്ട അംഗീകാരങ്ങള്‍ സംബന്ധിച്ച് ബാങ്കുകളുള്‍പ്പടെയുള്ള നിരവധി സ്ഥാപനങ്ങളുടെ അന്വേഷണങ്ങള്‍ സെന്‍ട്രല്‍ ബാങ്കിന് നിത്യവും ലഭിച്ചുകൊണ്ടിരിക്കുകയാണ്.വരുംനാളുകളില്‍ ഇത് വര്‍ധിക്കുമെന്നു തന്നെയാണ് ബാങ്ക് കരുതുന്നത്

Scroll To Top