Wednesday January 24, 2018
Latest Updates

ബ്രെക്സിറ്റ് അയര്‍ലണ്ടിനെ പ്രത്യക്ഷമായി ബാധിക്കാന്‍ തുടങ്ങി; ടാക്സ് വരവ് കുറഞ്ഞു

ബ്രെക്സിറ്റ് അയര്‍ലണ്ടിനെ പ്രത്യക്ഷമായി ബാധിക്കാന്‍ തുടങ്ങി; ടാക്സ് വരവ് കുറഞ്ഞു

ഡബ്ലിന്‍:ബ്രെക്സിറ്റിന്റെ അനന്തരഫലങ്ങള്‍ അയര്‍ലണ്ടിനെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ടാക്സ് റിട്ടേണ്‍ ഇനത്തില്‍ പ്രതീക്ഷിച്ചതിലും 89 മില്ല്യണ്‍ യൂറോ കുറവാണ് ജൂലൈയില്‍ ലഭിച്ചത്. വാറ്റ്, എക്സൈസ്, കോര്‍പ്പറേഷന്‍ ടാക്സ് എന്നിവയും പ്രതീക്ഷിച്ചതിലും കുറവാണ് ലഭിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും 61 മില്ല്യണ്‍ യൂറോയുടെ കുറവാണ് വാറ്റ് ഇനത്തില്‍ ഉണ്ടായിരിക്കുന്നത്. ജൂലൈയില്‍ കോര്‍പ്പറേഷന്‍ ടാക്സില്‍ പ്രതീക്ഷിച്ചതിലും 23 മില്ല്യണ്‍ യൂറോയും, എക്സൈസ് വരവില്‍ 25 മില്ല്യണ്‍ യൂറോയും കുറവുണ്ടായി. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടാക്സ് റവന്യൂവില്‍ സര്‍ക്കാരിന് 8.5% അധിക വരുമാനം ഉണ്ടായിട്ടുണ്ട്.

അതെ സമയം ഒക്‌റ്റോബര്‍ ബജറ്റില്‍ കൂടുതല്‍ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്ക ധനകാര്യ വിദഗ്ദര്‍ക്കുണ്ട്.

Scroll To Top