Monday December 05, 2016
Latest Updates

ബ്രെക്സിറ്റ്:അയര്‍ലണ്ടിന് ഗുണകരമോ ദോഷമോ ?

ബ്രെക്സിറ്റ്:അയര്‍ലണ്ടിന് ഗുണകരമോ ദോഷമോ ?

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ബ്രിട്ടന്റെ കൊഴിഞ്ഞുപോക്ക് നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണ്.മൂന്നാഴ്ചകള്‍ പിന്നിട്ട ശേഷവും ഹിതപരിശോധനായുടെ ഗുണദോഷങ്ങള്‍ എത്തരത്തിലാകും തങ്ങളെ ബാധിക്കുക എന്ന് ഭൂരിപക്ഷത്തിനും അറിയില്ല എന്നതാണ് സത്യം. ഇതാ ബ്രെക്സിറ്റ് നിങ്ങള്‍ക്ക് എങ്ങനെ ഗുണം ചെയ്യുമെന്നും ദോഷം ചെയ്യുമെന്നുള്ള ഏതാനം വിവരങ്ങള്‍:

1. യൂറോയുമായുള്ള വിനിമയത്തില്‍ പൗണ്ടിന് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. 1 പൗണ്ടിന് 1.17 യൂറോ എന്നതാണ് കഴിഞ്ഞയാഴ്ചത്തെ വിനിമയ നിരക്ക്. ഇത് യുകെയില്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കാന്‍ ഐറിഷുകാര്‍ക്ക് കാരണമാകും. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍പ്പോയി ധാരാളം സാധനങ്ങള്‍ ഇത്തരത്തില്‍ വിലകുറച്ച് വാങ്ങാന്‍ ഐറിഷുകാര്‍ക്ക് സാധിക്കും. ഓണ്‍ലൈനിലും ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. അതേസമയം ഇത് അയര്‍ലണ്ടിലെ കച്ചവടക്കാര്‍ക്ക് കച്ചവടം കുറയാന്‍ കാരണമാകും. ഈ മേഖല അടുത്ത ഏതാനും മാസങ്ങള്‍ പ്രതിസന്ധിയിലാകുകയും ചെയ്യും.

2. വരും മാസങ്ങളില്‍ അയര്‍ലണ്ടിലെ വാറ്റ് (VAT) കുറയും.

3. അയര്‍ലണ്ടിലേയ്ക്ക് യുകെയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും.

4. യുകെ-അയര്‍ലണ്ട് അതിര്‍ത്തിയിലെ ഫ്രീ ട്രാവല്‍ ഏരിയ നിര്‍ത്തലാക്കാന്‍ വീണ്ടും സാധ്യത ഉയരുന്നുണ്ട് എന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ട്.ബ്രിട്ടനില്‍ നിന്നും കൂടിയ തോതില്‍ അനധികൃത കുടിയേറ്റക്കാര്‍ പ്രവഹിക്കുകയാണെങ്കില്‍ .

5. ഐറിഷുകാര്‍ക്ക് യുകെയില്‍ യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. ഇത് യുകെയില്‍ വച്ച് രോഗബാധിതരാകുന്ന ഐറിഷുകാര്‍ക്ക് തിരിച്ചടിയാണ്.

6. യുകെയിലേയ്ക്കുള്ള കുടിയേറ്റം പ്രയാസകരമാകും.

7. നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ യുകെ വിട്ട് അയര്‍ലണ്ടിനെ തേടിയെത്തും.

8. റോമിങ് നിരക്ക് കുറയ്ക്കുന്നതിനുള്ള ഇയു നപടികള്‍ ബ്രിട്ടനില്‍ നടപ്പാക്കാന്‍ കഴിയില്ല. ഇത് യുകെയിലെത്തുന്ന ഐറിഷുകാര്‍ക്ക് വലിയ റോമിങ് ചാര്‍ജ്ജുകള്‍ നല്‍കാന്‍ കാരണമാകും.

ഇതിലുപരിയാണ് സാംസ്‌കാരികപരമായ ഗുണഫലങ്ങള്‍.അയര്‍ലണ്ടിലേക്ക് ഇതു വരെ ഉണ്ടായിരുന്നതില്‍ അധികം സമ്മിശ്ര ദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഉറപ്പാണ്.യൂറോപ്പിന്റെ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല,മറ്റ് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനില്‍ കുടിയേറിയിരിക്കുന്ന ആയിരങ്ങള്‍ അയര്‍ലണ്ടില്‍ എത്തുന്നത് നിലവില്‍ അയര്‍ലണ്ടില്‍ തുടരുന്ന സാംസ്‌കാരിക തനിമ തനി മള്‍ട്ടികര്‍ച്ചലിസത്തിലേയ്ക്ക് വഴിമാറാന്‍ കാരണമാക്കും.

Scroll To Top