Saturday December 03, 2016
Latest Updates

അവസാനം തീര്‍ച്ചയായി,ബ്രെക്സിറ്റ് അയര്‍ലണ്ടിന്റെ വളര്‍ച്ചാനിരക്ക് കുറയ്ക്കും

അവസാനം തീര്‍ച്ചയായി,ബ്രെക്സിറ്റ് അയര്‍ലണ്ടിന്റെ വളര്‍ച്ചാനിരക്ക് കുറയ്ക്കും

ഡബ്ലിന്‍:ബ്രെക്സിറ്റിന്റെ അനന്തരഫലമായി അയര്‍ലണ്ടിലെ ജിഡിപി (വളര്‍ച്ചാനിരക്ക്) ചെറിയ തോതില്‍ കുറയുമെന്ന് സെന്‍ട്രല്‍ ബാങ്ക്. ഈ വര്‍ഷം പ്രതീക്ഷിച്ചതിനെക്കാള്‍ 0.2%വും, അടുത്ത വര്‍ഷം 0.6%വും വളര്‍ച്ചാനിരക്ക് കുറയുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് പറയുന്നത്. അതേസമയം 2016ല്‍ 4.9%, 2017ല്‍ 3.6% എന്നിങ്ങനെ ഐറിഷ് സമ്പദ് വ്യവസ്ഥ മുന്നോട്ടു തന്നെ കുതിക്കും.

ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ഐറിഷ് സമ്പദ് വ്യവസ്ഥയ്ക്ക് നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. 2015ല്‍ ജിഡിപിയുടെ കാര്യത്തില്‍ 26% വര്‍ദ്ധനവ് ഉണ്ടായി എന്നാണ് സിഎസ്ഒ കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ കണക്ക് ശരിയല്ല എന്നാണ് സെന്‍ട്രല്‍ ബാങ്ക് പറയുന്നത്.

Scroll To Top