Sunday January 22, 2017
Latest Updates

ബ്രെക്‌സിറ്റ്: അയര്‍ലണ്ട്‌-യുകെ ഫ്‌ളൈറ്റുകളില്‍ ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെത്തും

ബ്രെക്‌സിറ്റ്: അയര്‍ലണ്ട്‌-യുകെ ഫ്‌ളൈറ്റുകളില്‍ ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെത്തും

ഡബ്ലിന്‍:ബ്രെക്‌സിറ്റ് സംഭവിച്ചതോടെ അയര്‍ലണ്ട്‌-യുകെ സഞ്ചാരികള്‍ക്ക് ഇരു രാജ്യങ്ങളിലേയ്ക്കും ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.1998ലെ ധാരണ പ്രകാരം യൂറോപ്യന്‍ യൂണിയനലെ രാജ്യങ്ങള്‍ക്കുള്ളില്‍ സഞ്ചരിക്കുന്നവര്‍ക്ക് നികുതിയില്ലാതെ ആല്‍ക്കഹോള്‍, പെര്‍ഫ്യൂം, ടൊബാക്കോ എന്നിവ കൊണ്ടു വരാന്‍ കഴിയില്ലായിരുന്നു. ബ്രിട്ടന്റെ പുറത്താകലോടെ ഇത് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

യൂണിയനു പുറത്തുപോകാന്‍ ബ്രിട്ടന്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 2 വര്‍ഷമെങ്കിലും എടുക്കും.

വ്യാപാരമേഖലയില്‍ വിലക്കുറവ് ഉണ്ടാകുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണകരമായേക്കും.

Scroll To Top