Saturday January 20, 2018
Latest Updates

ബ്രെക്‌സിറ്റ്: അയര്‍ലണ്ടിലെ കയറ്റുമതിക്കാര്‍ ആശങ്കയില്‍

ബ്രെക്‌സിറ്റ്:  അയര്‍ലണ്ടിലെ കയറ്റുമതിക്കാര്‍ ആശങ്കയില്‍

അത്‌ലോണ്‍:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്കയില്‍ അയര്‍ലണ്ടിലെ കയറ്റുമതിക്കാര്‍. ബ്രെക്‌സിറ്റിന്റെ ഭാഗമായി അതിര്‍ത്തി അടയ്ക്കുക പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കയറ്റുമതി കുറയുമെന്ന് കൗണ്ടി വെസ്റ്റ്മീത്തിലെ അത്‌ലോണ്‍ എക്‌സ്ട്രൂഷന്‍സ് ഫാക്ടറി ഉടമ ജിമ്മി മക്ഗീ ആശങ്ക പങ്കുവയ്ക്കുന്നു. പ്ലാസ്റ്റിക് നിര്‍മ്മാണക്കമ്പനിയായ അത്‌ലോണ്‍ 42 രാജ്യങ്ങളിലേയ്ക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റിയയയ്ക്കുന്നുണ്ടെങ്കിലും വിപണിയുടെ 40% ബ്രിട്ടന്‍ ആണ്.

ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള രീതികളെല്ലാം മാറ്റേണ്ടി വരുമെന്ന് ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ്‌സ് ടു ഗുഡ് കമ്പനിയുടെ ഡെവലപ്‌മെന്റ് ഡയറക്ടര്‍ ആന്‍ഡി ലെയ്‌ലാന്‍ഡും പറയുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു കടക്കുന്നതോടെ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിങ്ങനെ രണ്ട് മാര്‍ക്കറ്റുകള്‍ രൂപപ്പെടും.

അയര്‍ലണ്ടിലെ കയറ്റുമതിക്കാരുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ബ്രിട്ടനാണ്. പുതിയ നിയന്ത്രണങ്ങള്‍ മറ്റെന്തെല്ലാം പ്രത്യാഘാതങ്ങളാണ് വിപണിയില്‍ ഉണ്ടാക്കുക എന്ന ആശങ്കയിലാണ് ഈ ബിസിനസുകാര്‍.

Scroll To Top