Tuesday December 06, 2016
Latest Updates

ബ്രെക്സിറ്റിനു ശേഷം അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില കുറയുന്നു

ബ്രെക്സിറ്റിനു ശേഷം അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില കുറയുന്നു

ഡബ്ലിന്‍:ബ്രെക്സിറ്റിനു ശേഷം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് 2,000 യൂറോ വരെ വിലയിടിവ് സംഭവിച്ചതായി ഫോര്‍ഡ് അയര്‍ലണ്ട് മാനേജിങ് ഡയറക്ടര്‍ സിയാറന്‍ മക്മഹോന്‍. 2017ല്‍ പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് കയ്യിലുള്ള കാര്‍ സെക്കന്‍ഡ് ഹാന്‍ഡ് വിലയ്ക്ക് വില്‍ക്കുമ്പോള്‍ വലിയ നഷ്ടമാണ് സംഭവിക്കാന്‍ പോകുകയെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇതിനു കാരണമായി അദ്ദേഹം പറയുന്നത് ബ്രെക്സിറ്റിനു ശേഷം പൗണ്ടിന്റെ മൂല്യമിടിഞ്ഞതും, കുറഞ്ഞ വിലയ്ക്ക് യുകെയില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതുമാണ്.

ഇതു കാരണം രാജ്യത്തെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളും വിലകുറച്ച് വില്‍ക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ചുരുക്കത്തില്‍ പുതിയ കാര്‍ വാങ്ങാന്‍ ഒരാള്‍ 8,000 യൂറോയാണ് ബാങ്കില്‍ നിന്നും ലോണെടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇനി 10,000 യൂറോ ലോണ്‍ എടുക്കേണ്ടിവരും എന്നര്‍ത്ഥം.

2016ല്‍ ഇതുവരെ 65,000ഓളം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ യുകെയില്‍ നിന്നും ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യപ്പെട്ടതായാണ് കണക്ക്. 2015നെ അപേക്ഷിച്ച് 20,000 എണ്ണം അധികമാണ് ഇത്. വിആര്‍ടി, യുകെ ഇംപോര്‍ട്ട് എന്നിങ്ങനെയുള്ള തുക അടയ്ക്കേണ്ടിവന്നാല്‍ പോലും ഇംപോര്‍ട്ടഡ് കാറുകള്‍ക്ക് ഇവിടെയുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാറുകളെക്കാള്‍ കുറഞ്ഞ വിലയേ നല്‍കേണ്ടതുള്ളൂ എന്നതാണ് സത്യം.

Scroll To Top