Wednesday December 07, 2016
Latest Updates

വരും തലമുറ ബ്രെക്‌സിറ്റിന്റെ വില നല്‍കേണ്ടിവരും: ഡേവിഡ് പുട്ട്‌നാം

വരും തലമുറ ബ്രെക്‌സിറ്റിന്റെ വില നല്‍കേണ്ടിവരും: ഡേവിഡ് പുട്ട്‌നാം

കോര്‍ക്ക് :അയര്‍ലണ്ടിലെയടക്കം വരും തലമുറകള്‍ ബ്രെക്‌സിറ്റിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഓസ്‌കര്‍ ജേതാവായ ബ്രിട്ടിഷ് ഫിലിം പ്രൊഡ്യൂസറും, വിദ്യാഭ്യാസവിദ്ഗദ്ധനുമായ ഡേവിഡ് പുട്ട്‌നാം. ബ്രെക്‌സിറ്റ് സംഭവിസിച്ചാല്‍ നേര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി പുനഃസ്ഥാപിക്കാനുള്ള നീക്കം വിവേകശൂന്യമാണെന്നും ലേബര്‍ പാര്‍ട്ടി സഹയാത്രികനായ പുട്ട്‌നാം അഭിപ്രായപ്പെട്ടു.വെസ്റ്റ്‌കോര്‍ക്കിലെ ലിസാവെയ്ഡ് നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടനില്‍ വോട്ട് രേഖപ്പെടുത്തുന്ന ഐറിഷ്‌കാര്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ അതിന്റെ ദൂഷ്യഫലങ്ങള്‍ തീര്‍ച്ചയായും അയര്‍ലണ്ടും അനുഭവിക്കേണ്ടിവരും. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ വീണ്ടുവിചാരം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Scroll To Top