Thursday July 27, 2017
Latest Updates

ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ മുങ്ങി ബ്രക്സിറ്റ് ചര്‍ച്ചകള്‍,ഇനി രണ്ടു മാസം മെല്ലെപ്പോക്ക്

ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ മുങ്ങി ബ്രക്സിറ്റ് ചര്‍ച്ചകള്‍,ഇനി രണ്ടു മാസം മെല്ലെപ്പോക്ക്

ഡബ്ലിന്‍ : ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ മുങ്ങി ബ്രക്സിറ്റ് ചര്‍ച്ചകള്‍.ഇനി ഇലക്ഷനു ശേഷമേ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുവെന്നാണ് യൂറോപ്യന്‍ നല്‍കുന്ന സൂചന.ഇതു സംബന്ധിച്ച കാര്യങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജന്‍കര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസയുമായി ചര്‍ച്ച നടത്തി. നാടകീയ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

ഇലക്ഷന്‍ ഒരു തരത്തിലും ബ്രക്സിറ്റ് ചര്‍ച്ചകളെ ബാധിക്കില്ലെന്നു ജന്‍കറിന്റെ ഔദ്യോഗിക വക്താവും സ്ഥിരീകരിച്ചു. അതിന്റെ പേരില്‍ കാലതാമസവും ചര്‍ച്ച നടത്തുന്നതില്‍ ഉണ്ടാവില്ല.

ജൂണ്‍ എട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ബ്രിട്ടന്റെ ബ്രക്സിറ്റ് ചര്‍ച്ചാസംഘത്തെ പ്രഖ്യാപിക്കുമെന്നാണ് സൂചന.ബ്രക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് ആണ് ഇപ്പോള്‍ അതിനു നേതൃത്വം നല്‍കുന്നത്.

ബ്രസ്സല്‍സും 27 യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും അവരുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ്.ബ്രെക്‌സിറ്റിനു ശേഷം കൈക്കൊള്ളേണ്ട നിലപാടുകളുടെ കൃത്യമായ ധാരണകള്‍ക്ക് ഏപ്രില്‍ 29ലെ യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലൂടെ ചര്‍ച്ചകളിലൂടെ രൂപമാകുമെന്നാണ് കരുതുന്നത്.

Scroll To Top