Thursday December 08, 2016
Latest Updates

സര്‍ക്കാര്‍ 12 മാസത്തിനുള്ളില്‍ താഴെ വീഴുമെന്ന് ലേബര്‍ ലീഡര്‍ ബ്രെണ്ടന്‍ ഹൗളിന്‍

സര്‍ക്കാര്‍ 12 മാസത്തിനുള്ളില്‍ താഴെ വീഴുമെന്ന് ലേബര്‍ ലീഡര്‍ ബ്രെണ്ടന്‍ ഹൗളിന്‍

ഡബ്ലിന്‍:ഫിനഗേലിന്റെ നേതൃത്വത്തിലുള്ള മൈനോറിറ്റി സര്‍ക്കാരിന്റെ ആയുസ്സ് 12 മാസം മാത്രമായിരിക്കുമെന്ന് പുതിയ ലേബര്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ‘ ബ്രെണ്ടന്‍ ഹൗളിന്‍. ശേഷം വീണ്ടും പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളില്‍ ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും , ആത്മാര്‍ത്ഥതയുള്ളതുമായ ഒരു സര്‍ക്കാരിനെയായിരുന്നു ജനങ്ങള്‍ക്ക് വേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട’ ശേഷം ശനിയാഴ്ച പാര്‍ട്ടി കൗണ്‍സിലര്‍മാരുമായുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് ഹൗളിന്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബറിനുണ്ടായ കനത്ത തോല്‍വിയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പങ്കുണ്ടെുന്നും ഹൗളിന്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും തോല്‍വിക്ക് കാരണമായി.

എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 15ല്‍ നിന്നും 8 ശതമാനമായി കുറഞ്ഞുവെന്നും , ഈ നേട്ടത്തിനു കാരണം തന്റെ പാര്‍ട്ടി ഭരിച്ചപ്പോഴുള്ള സര്‍ക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..

 

Scroll To Top