Friday December 02, 2016
Latest Updates

കാന്‍സര്‍ വരുത്തുന്ന രാസവസ്തുക്കള്‍ ഇനി ഉപയോഗിക്കില്ലെന്ന് ബ്രെഡ് നിര്‍മ്മിതാക്കള്‍

കാന്‍സര്‍ വരുത്തുന്ന രാസവസ്തുക്കള്‍ ഇനി ഉപയോഗിക്കില്ലെന്ന് ബ്രെഡ് നിര്‍മ്മിതാക്കള്‍

ന്യൂഡല്‍ഹി: ബ്രെഡ് നിര്‍മ്മാണത്തില്‍ ഇനിമുതല്‍ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് ഓള്‍ കേരള ബ്രെഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
പൊട്ടാസ്യം ബ്രോമേറ്റിന്റെയും പൊട്ടാസ്യം അയോഡേറ്റിന്റെയും ഉപയോഗം കാന്‍സറിനു കാരണമാകുമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ബ്രെഡ് നിര്‍മ്മാതാക്കളുടെ തീരുമാനം.

രാസവസ്തുകളും ഉപയോഗിക്കുന്നതിനു ഇന്ത്യയില്‍ വിലക്കുണ്ടായിരുന്നില്ലെന്ന് ബ്രെഡ് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ബേക്കിങ്ങ് ഓക്‌സിഡേഷനു വേണ്ടിയാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത്. പൊട്ടാസ്യം അയോഡേറ്റിനു പ്രത്യേകിച്ച് ഉപയോഗമില്ല. ഇവയ്ക്കു പകരം അനുവദനീയമായ മറ്റുവസ്തുക്കള്‍ ഉപയോഗിക്കുമെന്നും ബ്രെഡ് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

പഠന റിപ്പോര്‍ട്ടു പുറത്തുവന്നതോടെ ബ്രെഡിന്റെ വില്പനയില്‍ വലിയ കുറവുണ്ടായി.

Scroll To Top