Saturday December 03, 2016
Latest Updates

മാവേലി മന്നനെ വരവേല്‍ക്കാന്‍ ബ്രേ മലയാളികള്‍ ഒരുങ്ങുന്നു….

മാവേലി മന്നനെ വരവേല്‍ക്കാന്‍ ബ്രേ മലയാളികള്‍ ഒരുങ്ങുന്നു….

ബ്രേ :ഐശ്വര്യത്തിന്റെയും,സമാധാനത്തിന്റെയും,സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി കൊണ്ട് പൊന്നിന്‍ ചിങ്ങമാസത്തിലെ വിളവെടുപ്പുത്സവം വരവായീ …

പതിവു പോലെ ഈ വര്‍ഷവും ബ്രേ മലയാളികള്‍ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഒരുങ്ങികഴിഞ്ഞു ബ്രേയുടെ പരിസരപ്രദേശങ്ങളായ ചെറീവുഡ് മുതല്‍ ആര്‍ക്ലോ വരെയുള്ള മലയാളി കൂട്ടായ്മയാണ് ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് .

കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ വിഭവ സമൃദ്ധമായ ഓണസദ്യക്ക് പുറമേ, കേരള തനിമയാര്‍ന്ന തനി നാടന്‍കലാ കായിക മത്സരങ്ങളും,വടം വലി,കുടംതല്ലല്‍,ചാക്കിലോട്ടം,ഗാനമേള തുടങ്ങിയവയും ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകും.കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണാഘോഷം നടത്തിയിട്ടുള്ള Wolfe Tone Youth Club, Vevay Road, Bray. Co. Wicklow വച്ച് 5/9/2015 (ശനിയാഴ്ച്ച) രാവിലെ 10 മണിക്ക് ആരഭിക്കുന്ന ആഘോഷപരിപാടികള്‍ വൈകിട്ട് 6 മണിയോടുകൂടി അവസാനിക്കും. 

Scroll To Top